Kerala

വിദേശത്ത് നേഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; ആറാം പ്രതി പിടിയില്‍

പനമ്പിള്ളി നഗറിലെ ജോര്‍ജ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ ഇടുക്കി അണക്കര സ്വദേശിനി വിനീത മാത്യുവിനെയാണ് എറണാകുളം ടൗണ്‍ സൗത്ത് പോലിസ് അറസ്റ്റു ചെയ്തത്.വിസ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി വിശ്വസിപ്പിച്ച ശേഷം ആളുകളില്‍ നിന്നും പണം വാങ്ങിയത് പനമ്പിള്ളി നഗറിലുള്ള ഫെഡറല്‍ ബാങ്കിലെ വിനീത മാത്യുവിന്റെ അക്കൗമണ്ട് മുഖാന്തിരമായിരുന്നുവെന്ന് പോലിസ് പറഞ്ഞു

വിദേശത്ത് നേഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; ആറാം പ്രതി പിടിയില്‍
X

കൊച്ചി:വിദേശത്ത് നേഴ്‌സിംഗ് ജോലിക്ക് വിസ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 200 ഓളം പേരില്‍ നിന്നായി രണ്ടരകോടി തട്ടിയ കേസിലെ ആറാം പ്രതി പോലിസ് പിടിയില്‍.പനമ്പിള്ളി നഗറിലെ ജോര്‍ജ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ ഇടുക്കി അണക്കര സ്വദേശിനി വിനീത മാത്യു(24)നെയാണ് എറണാകുളം ടൗണ്‍ സൗത്ത് പോലിസ് അറസ്റ്റു ചെയ്തത്.വിസ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി വിശ്വസിപ്പിച്ച ശേഷം ആളുകളില്‍ നിന്നും പണം വാങ്ങിയത് പനമ്പിള്ളി നഗറിലുള്ള ഫെഡറല്‍ ബാങ്കിലെ വിനീത മാത്യുവിന്റെ അക്കൗമണ്ട് മുഖാന്തിരമായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

ഈ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു വിനീത മാത്യു. സംഭവത്തിനു ശേഷം ഇവര്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ സ്വിച്ച് ഓഫാക്കിയശേഷം ഒളിവില്‍ പോകുകയായിരുന്നു.തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ അണക്കരിയിലെ വീട്ടില്‍ നിന്നാണ് പോലിസ് ഇവരെ പിടികൂടിയത്. 6.50 ലക്ഷം രൂപയോളെ ഇവര്‍ അക്കൗണ്ട് മുഖേന കൈക്കലാക്കിയിട്ടുള്ളതായി പോലിസ് പറഞ്ഞു.അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു. കേസില്‍ ആറു പ്രതികളാണുള്ളതെന്നും സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ജോര്‍ജ് ടി ജോസ്, ആദര്‍ശ് ജോസ്,അനീഷ് ജോസ് എന്നിവരടക്കമുള്ളവരെ ഇനി അറസ്റ്റു ചെയ്യാനുണ്ടെന്നും പോലിസ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it