Kerala

മുന്‍ മിസ് കേരള അടക്കം മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവം: സൈജു അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായി

രണ്ട് അഭിഭാഷകര്‍ക്കൊപ്പമാണ് സൈജു ഇന്ന് രാവിലെയോടെ കേസ് അന്വേഷിക്കുന്ന സംഘത്തിനു മുമ്പാകെ ഹാജരായിരിക്കുന്നത്.അപകടത്തിനിരയായ കാര്‍ ഓടിച്ചിരുന്നയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തന്നെ പ്രതി ചേര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടി സൈജു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കേസില്‍ സൈജുവിനെ പ്രതിയാക്കിയിട്ടില്ലെന്ന് പോലിസ് കോടതിയെ അറിയിച്ചിരുന്നു

മുന്‍ മിസ് കേരള അടക്കം മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവം: സൈജു അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായി
X

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍,റണ്ണര്‍ അപ്പ് ആയ അഞ്ജന ഷാജന്‍,സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഇവര്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്നു കാറിന്റെ ഡ്രൈവര്‍ സൈജു അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായി. രണ്ട് അഭിഭാഷകര്‍ക്കൊപ്പമാണ് സൈജു ഇന്ന് രാവിലെയോടെ കേസ് അന്വേഷിക്കുന്ന സംഘത്തിനു മുമ്പാകെ ഹാജരായിരിക്കുന്നത്.അപകടത്തിനിരയായ കാര്‍ ഓടിച്ചിരുന്നയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തന്നെ പ്രതി ചേര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടി സൈജു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.

എന്നാല്‍ കേസില്‍ സൈജുവിനെ പ്രതിയാക്കിയിട്ടില്ലെന്ന് പോലിസ് കോടതിയെ അറിയിച്ചിരുന്നു.ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ സൈജു അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായിരിക്കുന്നത്. കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ സൈജുവില്‍ നിന്നും പോലിസ് മൊഴിയെടുത്തിരുന്നു. പിന്നീട് അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടല്‍ ഉടമ റോയിയെയും അഞ്ചു ജീവനക്കാരെയും ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിരുന്നു.

റോയിയുടെ ഹോട്ടലില്‍ നിന്നും മടങ്ങുന്ന വഴിയാണ് ഈ മാസം ഒന്നിന് അര്‍ധരാത്രിയോടെ അന്‍സി കബീറും സുഹൃത്തുക്കളും സഞ്ചരിച്ച എറണാകുളം-വൈറ്റില ചക്കരപറമ്പിന് സമീപം അപകടത്തില്‍പെട്ടത്.ഇവരുടെ കാറിനെ ഹോട്ടലില്‍ നിന്നും പുറപ്പെടുമ്പോള്‍ മുതല്‍ മറ്റൊരു കാര്‍ പിന്തുടര്‍ന്നുവെന്നും ഇത് ഓടിച്ചിരുന്നത് സൈജുവാണെന്നും അപകടത്തിനു ശേഷം സൈജു ഹോട്ടല്‍ ഉടമ റോയിയെ ഫോണില്‍ വിളിച്ചിരുന്നുവെന്നും പോലിസ് കണ്ടെത്തിയിരുന്നു.തുടര്‍ന്നാണ് ഒരു തവണ സൈജുവിനെ പോലിസ് ചോദ്യം ചെയ്തത്.എന്നാല്‍ അന്വേഷണത്തില്‍ കൂടുതല്‍ കണ്ടെത്തലുകള്‍ നടത്തിയതോടെയാണ് വീണ്ടും സൈജുവിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചതും നോട്ടീസ് നല്‍കിയതും.

Next Story

RELATED STORIES

Share it