Kerala

ഫോർട്ട് പോലിസ് സ്റ്റേഷനിലെ കസ്റ്റഡി മരണം; അന്വേഷണം ക്രൈം​ബ്രാ​ഞ്ചിന് കൈമാറി

അന്‍സാരിയുടെ കസ്റ്റഡി രേഖപ്പെടുത്തുകയോ കേസെടുക്കുകയോ ചെയ്തിരുന്നില്ല. ഇത് വീഴ്ചയെന്നാണ് പ്രാഥമിക നിഗമനം.

ഫോർട്ട് പോലിസ് സ്റ്റേഷനിലെ കസ്റ്റഡി മരണം; അന്വേഷണം ക്രൈം​ബ്രാ​ഞ്ചിന് കൈമാറി
X

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ഫോ​ര്‍​ട്ട് പോ​ലിസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യുവാവിനെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വത്തിൽ അന്വേഷണം ക്രൈം​ബ്രാ​ഞ്ചിന് കൈമാറി. ഐ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​കസം​ഘം കേ​സ് അ​ന്വേ​ഷി​ക്കും. ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റൻ്റ് കമ്മീഷണർ എം കെ സുൾഫിക്കറിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം. അന്‍സാരിയുടെ കസ്റ്റഡി രേഖപ്പെടുത്തുകയോ കേസെടുക്കുകയോ ചെയ്തിരുന്നില്ല. ഇത് വീഴ്ചയെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ മ​ജി​സ്‌​ട്രേ​റ്റും ഫോ​റ​ന്‍​സി​ക് സം​ഘ​വും ഇ​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. വീഴ്ച വരുത്തിയ ​ഉദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​യേ​ക്കും. കിഴക്കേകോട്ടയിലെ ചായക്കടയിൽ നിന്ന് മൊബൈൽ മോഷ്ടിച്ചതിന് നാട്ടുകാർ പിടികൂടി പോലിസിന് കൈമാറിയ പൂന്തുറ സ്വദേശി അന്‍സാരിയെ സ്റ്റേഷനിലെ ശുചിമുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മുന്‍സിപ്പല്‍ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ നടത്തിയ ദേഹപരിശോധനയിലെ പ്രാഥമിക നിഗമനവും തൂങ്ങിമരണമെന്നാണ്. കഴുത്തില്‍ തുണി മുറുകിയതല്ലാതെ മറ്റ് പാടുകളോ ചതവുകളോ ശരീരത്തിലില്ലെന്ന അന്വേഷണസംഘം പറഞ്ഞു.

ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ പിടികൂടിയ അന്‍സാരിയെ കൊവിഡ് കാരണം ലോക്കപ്പില്‍ കയറ്റാതെ സ്റ്റേഷനോട് ചേര്‍ന്നുള്ള പ്രത്യേകമുറിയിലാണ് ഇരുത്തിയത്. രാത്രി 9 മണിയോടെ ശുചിമുറിയില്‍ കയറി ശേഷം ഇറങ്ങാന്‍ വൈകിയതോടെ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടതെന്നാണ് പോലിസിന്റെയും വിശദീകരണം. എന്നാല്‍ പരാതിയുമായി ബന്ധുക്കളെത്തി. മനുഷ്യാവകാശ കമ്മീഷനും വിശദീകരണം തേടിയിട്ടുണ്ട്.

Next Story

RELATED STORIES

Share it