Kerala

നീലകാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ ഭക്ഷ്യധാന്യകിറ്റ് വിതരണം ഇന്നുമുതല്‍

രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകുന്നേരം അഞ്ചു മണി വരെയും റേഷന്‍ കടയുടെ സേവനം ലഭിക്കും.

നീലകാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ ഭക്ഷ്യധാന്യകിറ്റ് വിതരണം ഇന്നുമുതല്‍
X

തിരുവനന്തപുരം: പൊതുവിഭാഗം സബ്‌സിഡി (നീല)കാര്‍ഡുകള്‍ക്കുള്ള സൗജന്യ ഭക്ഷ്യധാന്യ (അതിജീവന കിറ്റ്) കിറ്റ് വിതരണം ഇന്ന് (മെയ് 8) മുതല്‍ ആരംഭിക്കും. തിരക്ക് ഒഴിവാക്കുന്നതിനായി റേഷന്‍ കാര്‍ഡിന്റെ അവസാന അക്കങ്ങളുടെ ക്രമത്തിലാണ് കിറ്റ് വിതരണം നടത്തുന്നത്. രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകുന്നേരം അഞ്ചു മണി വരെയും റേഷന്‍ കടയുടെ സേവനം ലഭിക്കും.

പൂജ്യത്തില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പര്‍ ഉള്ളവര്‍ക്ക് ഇന്ന് (മെയ് 8) കിറ്റ് ലഭിക്കും. ഒന്നില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്ക് നാളെയും (മെയ് 9) 2, 3 നമ്പറില്‍ അവസാനിക്കുന്നതിന് 11നും 4, 5 നമ്പറില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്ക് 12നും കിറ്റ് ലഭിക്കും. 6, 7 നമ്പറിന് 13നും 8, 9 നമ്പറില്‍ അവസാനിക്കുന്ന കാര്‍ഡുള്ളവര്‍ക്ക് 14നും കിറ്റ് ലഭിക്കും.

സ്വന്തം റേഷന്‍ കടകളില്‍ നിന്ന് കിറ്റ് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് തങ്ങളുടെ വാര്‍ഡ് മെമ്പര്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം അടുത്തുള്ള റേഷന്‍ കടകളില്‍ സമര്‍പ്പിച്ച് അവിടെ നിന്നും കിറ്റ് വാങ്ങാവുന്നതാണ്.മെയ് മാസത്തെ റേഷന്‍ വിഹിതം എല്ലാ കാര്‍ഡ് ഉടമകളും 20ന് മുന്‍പ് വാങ്ങണമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.മഞ്ഞ(എഎവൈ),പിങ്ക്(മുന്‍ഗണനാ വിഭാഗം) കാര്‍ഡ് ഉടമകള്‍ക്ക് ഒരു കിലോ കടല സൗജന്യമായി ലഭിക്കും.

Next Story

RELATED STORIES

Share it