- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ധന വിലവര്‍ധനവ്: കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് നാളെ തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കും
എറണാകുളം പനമ്പിള്ളിനഗറിലുള്ള ഐഒസി. ഓഫീസിനുമുന്നിലാണ് നാളെ കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് തലമുണ്ഡനം ചെയ്ത് പിച്ചചട്ടിയുമായി പ്രതിഷേധിക്കുന്നത്. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന പാചകവാതകത്തിന് കഴിഞ്ഞ നാലു മാസത്തിനിടെ 500 രൂപയോളമാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. സാധരണ ഹോട്ടലുടമകളെ സംബന്ധിച്ചിടത്തോളം പ്രതിദിനം 1500 ഓളം രൂപയാണ് അധികബാധ്യതവരുന്നത്. കൊവിഡിനെതുടര്‍ന്ന് പ്രതിസന്ധിയിലായ ഹോട്ടല്‍ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് പാചകവാതകത്തിന്റെ വിലവര്‍ധനവ്.
കൊച്ചി: പാചകവാതകം അടക്കമുള്ള പെട്രോളിയം ഉല്പന്നങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ചും പെട്രോളിയം ഉല്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടും നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടും കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് നാളെ എറണാകുളം പനമ്പിള്ളിനഗറിലുള്ള ഐഒ.സി. ഓഫീസിനുമുന്നില്‍ തലമുണ്ഡനംചെയ്ത് പിച്ചചട്ടിയുമായി പ്രതിഷേധിക്കും. കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് സംസ്ഥാന കമ്മിറ്റിയുടേയും എറണാകുളം ജില്ലാകമ്മിറ്റിയുടേയും ആഭിമുഖ്യത്തിലാണ് പ്രതിഷേധ സമരമെന്ന് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന പാചകവാതകത്തിന് കഴിഞ്ഞ നാലു മാസത്തിനിടെ 500 രൂപയോളമാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. സാധരണ ഹോട്ടലുടമകളെ സംബന്ധിച്ചിടത്തോളം പ്രതിദിനം 1500 ഓളം രൂപയാണ് അധികബാധ്യതവരുന്നത്. കൊവിഡിനെതുടര്‍ന്ന് പ്രതിസന്ധിയിലായ ഹോട്ടല്‍ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് പാചകവാതകത്തിന്റെ വിലവര്‍ധനവ്. ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന് 5 ശതമാനം ജിഎസ്ടി. ചുമത്തുമ്പോള്‍ ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന പാചകവാതകത്തിന് 18 ശതമാനമാണ് ജിഎസ്ടി. ഇത് നീതിനിഷേധമാണ്. ഹോട്ടലുകള്‍ക്കുള്ള പാചകവാതകത്തിനും ഗാര്‍ഹിക പാചകവാതകത്തിനെന്നപോലെ 5 ശതമാനമായി ജിഎസ്ടി കുറയ്ക്കണമെന്നും അസോസിയേഷന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പെട്രോള്‍ ഡീസല്‍ വില അടിക്കടി വര്‍ധിക്കുന്നതുകൊണ്ട് അവശ്യസാധനങ്ങളുടെ വിലയും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പല നിത്യോപയോഗസാധനങ്ങളുടെയും വില കുതിച്ചുകയറിക്കൊണ്ടിരിക്കുന്നു. പെട്രോള്‍, ഡീസല്‍ എന്നിവ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തി അധിക നികുതിഭാരം കുറയ്ക്കണമെന്നും, ആവശ്യസാധനവില നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടണമെന്നും കൂടി ആവശ്യപ്പെട്ടാണ് തലമുണ്ഡനസമരം നടത്തുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.
രാവിലെ 11 മണിക്ക് ഇന്ത്യന്‍ഓയില്‍ കോര്പ്പറേഷന് ഓഫീസിനുമുന്നില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി ജയപാല്‍ തലമുണ്ഡനം ചെയ്ത് സമരം ഉദ്ഘാടനം ചെയ്യും. സംസ്ഥാന നിര്‍വാഹകസമിതി അംഗങ്ങളും, എറണാകുളം ജില്ലാകമ്മിറ്റി അംഗങ്ങളും ജനറല്സെക്രട്ടറിയോടൊത്ത് തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കും. അസോസിയേഷന് ജനറല്‍സെക്രട്ടറി ജി ജയപാല്‍, സംസ്ഥാനസെക്രട്ടറി വി ടി ഹരിഹരന്, എറണാകുളം ജില്ലാപ്രസിഡന്റ് അസീസ്, ജില്ലാസെക്രട്ടറി ടി ജെ മനോഹരന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMT