Kerala

യുവതിയെയും മകളെയും കാണാതായ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണം: മനുഷ്യാവകാശ കമ്മീഷന്‍

ക്രൈം നമ്പര്‍ 397/2011 അനുസരിച്ച് ഹൈക്കോടതിയില്‍ നിന്നും ലഭിച്ച മുന്‍കൂര്‍ ജാമ്യ ഉത്തരവിലെ വ്യവസ്ഥ അനുസരിച്ച് 2019 ഡിസംബര്‍ 30ന് എസ്‌ഐയ്ക്ക് മുന്നില്‍ ഹാജരായ തന്നെ സ്‌റ്റേഷനിലും പോലിസ് വാഹനത്തിലും വച്ച് എസ്‌ഐ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാണ് പരാതി.

യുവതിയെയും മകളെയും കാണാതായ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണം: മനുഷ്യാവകാശ കമ്മീഷന്‍
X

തിരുവനന്തപുരം: യുവതിയെയും രണ്ടുവയസുള്ള മകളെയും കാണാതായ സംഭവത്തില്‍ 2011 ല്‍ മാറനല്ലൂര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടരന്വേഷണം ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ച് നടത്തുന്നതിന് സംസ്ഥാന ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.തിരുവനന്തപുരം റൂറല്‍ ജില്ലാ പോലിസ് മേധാവിക്കാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നല്‍കിയത്. പൂവാര്‍ സ്വദേശി മാഹിന്‍ കണ്ണ് മാറനല്ലൂര്‍ എസ്‌ഐയ്‌ക്കെതിരേ നല്‍കിയ പരാതിയിലാണ് നടപടി.

ക്രൈം നമ്പര്‍ 397/2011 അനുസരിച്ച് ഹൈക്കോടതിയില്‍ നിന്നും ലഭിച്ച മുന്‍കൂര്‍ ജാമ്യ ഉത്തരവിലെ വ്യവസ്ഥ അനുസരിച്ച് 2019 ഡിസംബര്‍ 30ന് എസ്‌ഐയ്ക്ക് മുന്നില്‍ ഹാജരായ തന്നെ സ്‌റ്റേഷനിലും പോലിസ് വാഹനത്തിലും വച്ച് എസ്‌ഐ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാണ് പരാതി. എന്നാല്‍, പരാതി കളവാണെന്ന് എസ്‌ഐ അറിയിച്ചു. മകളുമായി കാണാതായ പെണ്‍കുട്ടിയുമായി പരാതിക്കാരന് ബന്ധമുണ്ടായിരുന്നതായി എസ്‌ഐ അറിയിച്ചു. തുടര്‍ന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം ഡിവൈഎസ്പി കേസ് അന്വേഷിച്ചു. പെണ്‍കുട്ടിയെ കാണാതായ കേസിന്റെ അന്വേഷണം മറ്റൊരു വിദഗ്ധ ഏജന്‍സിയെ ഏല്‍പ്പിക്കുന്നതായിരിക്കും നല്ലതെന്ന് അന്വേഷണ വിഭാഗം കമ്മീഷന് റിപോര്‍ട്ട് നല്‍കി.

കേസ് സംബന്ധമായി പരാതിക്കാരായ മാഹിന്‍ കണ്ണിനെ പോലിസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തണമെന്നുണ്ടെങ്കില്‍ അത് ജില്ലാ പോലിസ് മേധാവിയുടെ അനുവാദത്തോടെ മാത്രമായിരിക്കണമെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.തനിക്ക് എസ്‌ഐയില്‍നിന്നും മര്‍ദ്ദനമേറ്റതായുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റിന്റെ പകര്‍പ്പ് ഹാജരാക്കിയ സാഹചര്യത്തില്‍ പരാതിക്കാരനെയും എസ്‌ഐയെയും കേട്ടും അന്വേഷണം നടത്തിയും നിയമപരമായ നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ റൂറല്‍ ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി. ഉത്തരവിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ മാര്‍ച്ച് 15 നകം റൂറല്‍ ജില്ലാ പോലിസ് മേധാവി കമ്മീഷനെ അറിയിക്കണം.

Next Story

RELATED STORIES

Share it