Kerala

സ്വര്‍ണത്തിന് ഒറ്റയടിക്ക് 800 രൂപ കൂടി; രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ധന

സ്വര്‍ണത്തിന് ഒറ്റയടിക്ക് 800 രൂപ കൂടി; രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ധന
X

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,680 രൂപയും പവന് 37,440 രൂപയുമായി. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഉക്രെയ്ന്‍- റഷ്യ യുദ്ധഭീതിയാണ് സ്വര്‍ണവില ഇത്രയും കൂടാന്‍ കാരണമായത്.

റഷ്യ ഉക്രെയ്‌നിനെ 'ഏത് ദിവസവും ആക്രമിക്കുമെന്നാണ്' യുഎസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിലവര്‍ധന ആഭ്യന്തര മാര്‍ക്കറ്റിലും പ്രതിഫലിച്ചു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 1,860 ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ നാലുദിവസമായി സ്വര്‍ണവിലയില്‍ കുതിപ്പുണ്ടായിരുന്നു. എന്നാല്‍, ഇന്നലെ സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.

Next Story

RELATED STORIES

Share it