Kerala

സ്വര്‍ണക്കടത്ത്: സ്വപ്‌നയും സരിത്തും വെളിപ്പെടുത്തിയിരിക്കുന്നത് അതീവ ഗുരുതര വിവരങ്ങള്‍; ജീവന് തന്നെ ഭീഷണിയാകുമെന്ന് കസ്റ്റംസ്

ഇന്ത്യയില്‍ നിന്നും വലിയ തോതില്‍ വിദേശ കറന്‍സി കടത്തിയ കേസില്‍ ഉന്നത വ്യക്തികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി.കസ്റ്റഡിയില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികളായ സ്വപ്‌നയും സരിത്തും നിരവധി പുതിയ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.കസ്റ്റംസിന്റെ ആവശ്യം പരിഗണിച്ച് കോടതി ഇരുവരെയും ഈ മാസം എട്ടുവരെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടു.നിലവില്‍ ഇന്നുവരെയായിരുന്നു കോടതി ഇവരുടെ കസ്റ്റഡി അനുവദിച്ചിരുന്നത്. ഇതാണ് കസ്റ്റംസിന്റെ ആവശ്യ പ്രകാരം എട്ടുവരെ നീട്ടിയത്

സ്വര്‍ണക്കടത്ത്: സ്വപ്‌നയും സരിത്തും വെളിപ്പെടുത്തിയിരിക്കുന്നത് അതീവ ഗുരുതര വിവരങ്ങള്‍; ജീവന് തന്നെ ഭീഷണിയാകുമെന്ന് കസ്റ്റംസ്
X

കൊച്ചി: സ്വര്‍ണം,ഡോളര്‍ കടത്ത് കേസുകളില്‍ അറസ്റ്റിലായിരിക്കുന്ന സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരിക്കുന്നത് അതീവ ഗുരുതരമായ കാര്യങ്ങളാണെന്നും ഈ വിവരങ്ങള്‍ അവരുടെ ജീവനു തന്നെ ഭീഷണിയാകുന്നതാണെന്നും കസ്റ്റംസ്.ഇരുവരെയും ഏഴു ദിവസം കൂടി കസ്റ്റഡിയില്‍ അനുവദിക്കമെന്നാവശ്യപ്പെട്ട് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ ചീഫി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് കസ്റ്റംസ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഇന്ത്യയില്‍ നിന്നും വലിയ തോതില്‍ വിദേശ കറന്‍സി കടത്തിയ കേസില്‍ ഉന്നത വ്യക്തികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി.കസ്റ്റഡിയില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികളായ സ്വപ്‌ന സുരേഷും പി എസ് സരിത്തും നിരവധി പുതിയ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.ഇതു മായി ബന്ധപ്പെട്ട് സത്യാവസ്ഥ സ്ഥിരീകരിക്കുന്നതിനായി തെളിവുകള്‍ ശേഖരിക്കണം.വിദേശ കറന്‍സി കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറെ സ്വപ്‌നയ്ക്കും സരിത്തിനുമൊപ്പം ചോദ്യം ചെയ്യണം.വിദേശ കറന്‍സി കടത്തും സ്വര്‍ണക്കടത്തും തമ്മില്‍ ബന്ധമുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.വിദേശ കറന്‍സി കടത്തില്‍ പങ്കാളികളായ വിദേശ പൗരന്മാരെക്കുറിച്ചും സ്വപ്‌നയും സരിത്തും വെളിപ്പെടുത്തിയിട്ടുണ്ട്.

ഇവരുടെ പാസ് പോര്‍ട്,യാത്രാ വിവരങ്ങളും ഇന്ത്യയില്‍ താമസിച്ച കാലയളവ് അടക്കമുള്ള കാര്യങ്ങളും അന്വേഷിച്ച് സ്ഥിരീകരിക്കണം.കറന്‍സി കടത്തിലും സ്വര്‍ണക്കടത്തിലും ശിവശങ്കറിനുള്ള ബന്ധം സംബന്ധിച്ചും മൊഴികള്‍ ലഭിച്ചിട്ടുണ്ട്.ശിവങ്കറിന്റെ രണ്ടു ഫോണുകള്‍ തിരുവനന്തപുരത്ത് നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇവയിലെ വിവരങ്ങളും സ്വപ്‌നയും സരിത്തും വെളിപ്പെടുത്തിയ കാര്യങ്ങളും വിശകലനം ചെയ്യേണ്ടതുണ്ടെന്നും ഈ സാഹചര്യത്തില്‍ സ്വപ്‌നയെയും സരിത്തിനെയും ഏഴു ദിവസം കൂടി കസ്റ്റഡിയില്‍ അനുവദിക്കണമെന്നും കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കോടതി ഈ മാസം എട്ടിന് വൈകുന്നേരം അഞ്ചു വരെ ഇവരുടെ കസ്റ്റഡി അനുവദിച്ചത്.നിലവില്‍ ഇന്നുവരെയായിരുന്നു നേരത്തെ കോടതി ഇവരുടെ കസ്റ്റഡി അനുവദിച്ചിരുന്നത്. ഇതാണ് കസ്റ്റംസിന്റെ ആവശ്യ പ്രകാരം വീണ്ടും എട്ടുവരെ നീട്ടിയത്.

Next Story

RELATED STORIES

Share it