Kerala

ശിവശങ്കറിനെ സസ്പെന്റ് ചെയ്തത് എല്ലാ മാര്‍ഗവുമടഞ്ഞപ്പോള്‍; മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ല: രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം ശിവശങ്കര്‍ ചെയതത്. അതിനാല്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയ്തതിന്റെയെല്ലാം ധാര്‍മിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്.

ശിവശങ്കറിനെ സസ്പെന്റ് ചെയ്തത് എല്ലാ മാര്‍ഗവുമടഞ്ഞപ്പോള്‍; മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ല: രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: രക്ഷിക്കാനുള്ള എല്ലാ മാര്‍ഗവുമടഞ്ഞപ്പോഴാണ് ശിവശങ്കറിനെ സസ്പെന്റ് ചെയ്യാന്‍ തയ്യാറായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ മേലേയ്ക്ക് അന്വേഷണം നീളുന്നു എന്ന് കണ്ടപ്പോള്‍ ശിവശങ്കറിനെ സസ്‌പെന്റ് ചെയ്ത് രക്ഷപ്പടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. അത് നടക്കില്ല. മുഖ്യമന്ത്രിയെയും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഏറ്റവും ശക്തനായിരുന്നു ശിവശങ്കര്‍.

മുഖ്യമന്ത്രിക്ക് വേണ്ടി എല്ലാ കാര്യങ്ങളും വഴിവിട്ട രീതിയില്‍ ചെയ്തിരുന്നത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറാണ്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം ശിവശങ്കര്‍ ചെയതത്. അതിനാല്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയ്തതിന്റെയെല്ലാം ധാര്‍മിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. ശിവശങ്കര്‍ മാത്രമല്ല, മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ ആയിരുന്ന അരുണ്‍ ബാലചന്ദ്രനും ഈ കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്.

കള്ളക്കടത്തുകാര്‍ക്ക് ഗൂഢാലോചന നടത്താന്‍ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് കൊടുത്തത് മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രനാണ്. അതിന് നിര്‍ദേശം നല്‍കിയത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും. മുഖ്യമന്ത്രിയുടെ ഓഫിസ് കള്ളക്കടത്തുകാരുടെ താവളമായി മാറിയെന്നതിന്റെ തെളിവുകളാണ് ഇവയെല്ലാം. സ്വന്തം ഓഫിസ് കള്ളക്കടത്തുകാരുടെ താവളമാക്കാന്‍ അനുമതി നല്‍കിയ മുഖ്യമന്തിയുടെ രാജിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ലന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it