- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വര്‍ണക്കടത്ത്: എന്‍ഐഎ കേസില്‍ സന്ദീപ് നായര്‍ മാപ്പു സാക്ഷി; കോടതി ജാമ്യം അനുവദിച്ചു
സന്ദീപ് നായര്‍ അടക്കം അഞ്ചു പേരാണ് കേസില്‍ മാപ്പു സാക്ഷിയാകുന്നത്.ഉപാധികളോടെയാണ് സന്ദീപ് നായര്‍ക്ക് എന്‍ ഐ എ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണ്ണക്കടത്ത് നടത്തിയ സംഭവത്തില്‍ എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായിരുന്ന സന്ദീപ് നായര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. കേസില്‍ മാപ്പു സാക്ഷിയാക്കണമെന്ന സന്ദീപ് നായരുടെ അപേക്ഷയും കോടതി അംഗീകരിച്ചു. സന്ദീപ് നായര്‍ അടക്കം അഞ്ചു പേരാണ് കേസില്‍ മാപ്പു സാക്ഷിയാകുന്നത്.
ഉപാധികളോടെയാണ് സന്ദീപ് നായര്‍ക്ക് എന്‍ ഐ എ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. രണ്ടു ലക്ഷം രൂപയുടെ ആള്‍ ജാമ്യം, പാസ്‌പോര്‍ട് ഹാജരാക്കണം എന്നിവ അടക്കമാണ് ഉപാധികള്‍.കേസില്‍ ആറുമാസത്തിലധികമായി സന്ദീപ് നായര്‍ റിമാന്റിലാണ്.എന്‍ ഐ എകേസില്‍ ജാമ്യം ലഭിച്ചുവെങ്കിലും കസ്റ്റംസ് കേസില്‍ കൊഫപോസ ചുമത്തിയതിനാല്‍ സന്ദീപിന് ജയില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയില്ല.എന്‍ ഐ എ കേസിനു പുറമേ ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസിലും സന്ദീപ് നായര്‍ പ്രതിയായിരുന്നു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ പി എസ് സരിത്താണ് ആദ്യം കസ്റ്റംസിന്റെ പിടിയിലായത്. പിന്നാലെ എന്‍ ഐ എയും കേസ് രജിസ്റ്റര്‍ ചെയ്ത് സരിത്തിന്റെ അറസ്റ്റു രേഖപ്പെടുത്തിയിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ സ്വപ്‌ന സുരേഷിനെയും സന്ദീപിനെയും ബംഗളുരുവില്‍ നിന്നുമാണ് എന്‍ ഐ എ അറസ്റ്റു ചെയ്തത്. ഇതിനു ശേഷം ഇഡിയും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിനും മറ്റും ശേഷമാണ് ഇപ്പോള്‍ സന്ദീപിനെ എന്‍ ഐ എ കേസില്‍ മാപ്പു സാക്ഷിയാക്കി മാറ്റിയിരിക്കുന്നത്.
RELATED STORIES
സ്കൂളില് ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില് പിഴയടച്ചില്ലെങ്കില് സംഭല് എംപി സിയാവുര്...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില് വെടിവച്ചിട്ടത് ഹൂത്തികള് (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില് സിപിഎം നേതാക്കള് ആനന്ദം...
22 Dec 2024 1:48 PM GMT