Kerala

നയതന്ത്ര പാഴ്സൽ വിഭാഗത്തിൽ ഇളവ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം

ഇമെയിൽ മുഖാന്തരവും സ്പീഡ്പോസ്റ്റ് വഴിയുമാണ് കസ്റ്റംസിന് മറുപടി നൽകിയിരിക്കുന്നത്. ബന്ധപ്പെട്ട രേഖകളുടെ പകർപ്പും കസ്റ്റംസിന് നൽകിയിട്ടുണ്ട്.

നയതന്ത്ര പാഴ്സൽ വിഭാഗത്തിൽ ഇളവ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം
X

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി സാധനങ്ങൾ വരുമ്പോൾ നികുതിയിളവിനായി സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം കസ്റ്റംസിനെ അറിയിച്ചു. നയതന്ത്ര ബാഗേജ് വഴി സാധനങ്ങൾ കൊണ്ടുവരുമ്പോൾ നികുതി ഇളവ് ലഭിക്കുന്നതിനായി 20 ലക്ഷത്തിന് മുകളിൽ മൂല്യം വരുന്ന പാക്കേജാണെങ്കിൽ വിദേശകാര്യ മന്ത്രാലയത്തിന്റേയും 20 ലക്ഷത്തിൽ താഴെയാണെങ്കിൽ സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗത്തിന്റെയും രേഖാമൂലമുളള സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇക്കാര്യം 2018-ലെ പ്രോട്ടോക്കോൾ ഹാൻഡ്ബുക്കിൽ വ്യക്തമായി പ്രതിപാദിക്കുന്നുണ്ടെന്നും മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കസ്റ്റംസിന്റെ സമൻസിന് മറുപടിയായാണ് പ്രോട്ടോക്കോൾ വിഭാഗം ഇക്കാര്യം അറിയിച്ചത്.

നയതന്ത്ര ബാഗേജ് വഴി സാധനങ്ങൾ വരുമ്പോൾ നികുതിയിളവിനായി സർട്ടിഫിക്കറ്റ് വേണ്ടതുണ്ടോ? ഇത് വിശദമാക്കുന്ന ഹാൻഡ്ബുക്കിന്റെ പകർപ്പ്; 2019 മുതൽ 2021 വരെയുളള കാലത്ത് എത്രതവണ ഇളവ് സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ട്? ഇതിന്റെ പകർപ്പ് എന്നിവയിലാണ് കസ്റ്റംസ് വിശദീകരണം തേടിയിരുന്നത്. നയതന്ത്ര പാഴ്സൽ വിഭാഗത്തിൽ ഇളവ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്ന് പ്രോട്ടോക്കോൾ വിഭാഗം കസ്റ്റംസിനെ അറിയിച്ചു. 2019 മുതൽ 21 വരെയുളള കാലഘട്ടത്തിൽ ഇളവ് സർട്ടിഫിക്കറ്റിനായി യുഎഇ കോൺസുലേറ്റോ മറ്റേതെങ്കിലും ഉദ്യോഗസ്ഥരോ തങ്ങളെ സമീപിച്ചിട്ടില്ല. പ്രോട്ടോക്കോൾ വിഭാഗം അറിയിച്ചു. ഇമെയിൽ മുഖാന്തരവും സ്പീഡ്പോസ്റ്റ് വഴിയുമാണ് കസ്റ്റംസിന് മറുപടി നൽകിയിരിക്കുന്നത്. ബന്ധപ്പെട്ട രേഖകളുടെ പകർപ്പും കസ്റ്റംസിന് നൽകിയിട്ടുണ്ട്. എൻഐഎയും സമാനമായ രീതിയിൽ സമൻസ് അയച്ച് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it