Kerala

സ്പീക്കര്‍ ദുരുദ്ദേശത്തോടെ ഫ്‌ളാറ്റിലേക്ക് വിളിച്ചു; ഗുരുതര ആരോപണവുമായി സ്വപ്നയുടെ മൊഴി

യുഎഇ കോണ്‍സുലേറ്റില്‍ നിന്നും രാജി വെയ്ക്കാന്‍ തീരുമാനിച്ചതിനു ശേഷം താന്‍ മുഖ്യമന്ത്രിയെ നേരില്‍ കാണുകയും താന്‍ രാജിവെയ്ക്കുന്ന വിവരം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തുവെന്നും സ്വപ്‌ന സുരേഷ് ഇ ഡിക്കു നല്‍കിയ മൊഴിയില്‍ ചൂണ്ടിക്കാട്ടുന്നു

സ്പീക്കര്‍ ദുരുദ്ദേശത്തോടെ ഫ്‌ളാറ്റിലേക്ക് വിളിച്ചു; ഗുരുതര ആരോപണവുമായി സ്വപ്നയുടെ മൊഴി
X

കൊച്ചി: സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണമുന്നയിച്ച് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി.ശ്രീരാമകൃഷ്ണന്‍ തന്റെ രഹസ്യ സങ്കേതമാണെന്ന് തന്നോട് പറഞ്ഞ ഫ്‌ളാറ്റിലേക്ക് തന്നെരണ്ടു തവണ വിളിപ്പിച്ചിരുന്നു.എന്നാല്‍ താന്‍ തനിച്ചു പോകാതെ സരിത്തിനെയും കൂട്ടിയാണ് അവിടെ പോയതെന്ന് സ്വപ്‌ന സുരേഷ് മൊഴി നല്‍കിയതായി എഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇ ഡി ഹൈക്കോടതിയില്‍ നല്‍കിയ രണ്ടാം റിപോര്‍ട്ടിലാണ് സ്വപ്‌നയുടെ മൊഴി ഉള്‍പ്പെടുത്തിയിരിക്കുന്നത്.അദ്ദേഹത്തിന്റെ വ്യക്തി താല്‍പര്യങ്ങള്‍ക്ക് താന്‍ വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റ് കോളജിന്റെ ചുമതലയില്‍ നിന്നും തന്നെ നീക്കിയെന്നും സ്വപ്ന മൊഴി നല്‍കിയതായി റിപോര്‍ടില്‍ ചൂണ്ടിക്കാട്ടുന്നു.

എങ്കിലും യുഎഇ കോണ്‍സുലര്‍ ജനറലുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിനായി അദ്ദേഹം താനുമായുള്ള അടുപ്പം നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നുവെന്നും മൊഴിയില്‍ ചൂണ്ടിക്കാട്ടുന്നു.ഒരു ദിവസം തന്നെ വിളിച്ച് അദ്ദേഹത്തിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ എത്താന്‍ ആവശ്യപ്പെട്ടു.ഇതു പ്രകാരം താനും ഭര്‍ത്താവും സരിത്തുംകൂടി അപ്പാര്‍ട്‌മെന്റില്‍ എത്തി കുറച്ചു സമയം ചിലവഴിച്ചു.തുടര്‍ന്ന് അദ്ദേഹം കോണ്‍സുല്‍ ജനറലിന് നല്‍കാന്‍ ഒരു ബാഗ് സരിത്തിന്റെ പക്കല്‍ നല്‍കി. ഈ ബാഗ് സുരക്ഷിതമായി കോണ്‍സുല്‍ ജനറലിന് കൈമാറണമെന്ന് നിര്‍ദ്ദേശിച്ചു.തുടര്‍ന്ന് സരിത്ത് ഈ ബാഗ് കോണ്‍സുലര്‍ ജനറലിന് കൈമാറിയെന്നും സ്വപ്‌ന മൊഴിയില്‍ ചൂണ്ടിക്കാട്ടുന്നു.

യുഎഇ കോണ്‍സുലേറ്റില്‍ നിന്നും രാജി വെയ്ക്കാന്‍ തീരുമാനിച്ചതിനു ശേഷം താന്‍ മുഖ്യമന്ത്രിയെ നേരില്‍ കാണുകയും താന്‍ രാജിവെയ്ക്കുന്ന വിവരം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തുവെന്നും സ്വപ്‌ന സുരേഷ് ഇ ഡിക്കു നല്‍കിയ മൊഴിയില്‍ ചൂണ്ടിക്കാട്ടുന്നു.ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫിസിലെ അദ്ദേഹത്തിന്റെ സംഘത്തിനും സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവരം സംബന്ധിച്ച് അറിയാമായിരുന്നുവെന്നും സ്വപ്‌ന മൊഴിയില്‍ ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it