Kerala

കരിപ്പൂരില്‍ ക്യാപ്‌സ്യൂളാക്കി കടത്താന്‍ ശ്രമിച്ച 49 ലക്ഷത്തിന്റെ സ്വര്‍ണവും എട്ട് ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടികൂടി

1030 ഗ്രാം സ്വര്‍ണ മിശ്രിതവും, ഷാര്‍ജയിലേക്ക് അനധികൃതമായി കൊണ്ടുപോകാന്‍ ശ്രമിച്ച 8 ലക്ഷത്തോളം രൂപയ്ക്ക് തുല്യമായ വിദേശ കറന്‍സികളും കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി.

കരിപ്പൂരില്‍ ക്യാപ്‌സ്യൂളാക്കി കടത്താന്‍ ശ്രമിച്ച 49 ലക്ഷത്തിന്റെ സ്വര്‍ണവും എട്ട് ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടികൂടി
X

കോഴിക്കോട്: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളം വഴി കാപ്‌സ്യൂളാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. 1030 ഗ്രാം സ്വര്‍ണ മിശ്രിതവും, ഷാര്‍ജയിലേക്ക് അനധികൃതമായി കൊണ്ടുപോകാന്‍ ശ്രമിച്ച 8 ലക്ഷത്തോളം രൂപയ്ക്ക് തുല്യമായ വിദേശ കറന്‍സികളും കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി.

28ന് വൈകിട്ട് 5.30ന് ദുബയില്‍നിന്നു സ്‌പൈസ് ജെറ്റ് (എസ്ജി703) വിമാനത്തില്‍ കോഴിക്കോട് വന്നിറങ്ങിയ കാസര്‍കോട് സ്വദേശിയില്‍നിന്ന് 427 ഗ്രാം സ്വര്‍ണ മിശ്രിതവും, 6.55ന് ഷാര്‍ജയില്‍നിന്ന് ഇന്‍ഡിഗോ (6ഇ1849) വിമാനത്തില്‍ വന്ന കുറ്റിയാടി സ്വദേശിയില്‍നിന്ന് 603 ഗ്രാം സ്വര്‍ണ മിശ്രിതവും ആണ് പിടികൂടിയത്.

ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ഇരുവരും ശ്രമിച്ചത്. വിപണിയില്‍ ഇതിന് ഏകദേശം 49 ലക്ഷം രൂപ വിലവരും. 29ന് 12.30ന് ഷാര്‍ജയിലേക്കു പോകാനിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ചെക്ക് ഇന്‍ ചെയ്ത കൊയിലാണ്ടി സ്വദേശിയില്‍ നിന്നാണ് ഏകദേശം 8 ലക്ഷത്തോളം രൂപയ്ക്കു തുല്യമായ 39,950 സൗദി റിയാലും 100 ഒമാന്‍ റിയാലും പിടിച്ചെടുത്തത്.

അസിസ്റ്റന്റ് കമ്മിഷണര്‍ സിനോയ് കെ മാത്യുവിന്റെ നിര്‍ദേശപ്രകാരം സൂപ്രണ്ടുമാരായ പ്രവീണ്‍ കുമാര്‍, കെ കെ പ്രകാശ്, ഇന്‍സ്‌പെക്ടര്‍മാരായ എം പ്രതീഷ്, ഇ മുഹമ്മദ് ഫൈസല്‍, കപില്‍ സുറീറ എന്നിവര്‍ ചേര്‍ന്നാണ് സ്വര്‍ണമിശ്രിതവും കറന്‍സിയും പിടികൂടിയത്.

Next Story

RELATED STORIES

Share it