Kerala

നിയമസഭയില്‍ നടന്നത് മുഖ്യമന്ത്രിയുടെയും ഗവര്‍ണറുടെയും നയം മാറ്റ പ്രസംഗം: യുഡിഎഫ് കണ്‍വീനര്‍

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് രക്ഷപെടന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ഈ നയം മാറ്റം ഉണ്ടായിരിക്കുന്നത്.ഈ ഗൂഢാലോചനയുടെ അടിസ്ഥാനമെന്തെന്നും അതിലെ വിശദാംശങ്ങള്‍ എന്താണെന്നും ഗവര്‍ണറും മുഖ്യമന്ത്രിയും വെളിപ്പെടുത്തണം

നിയമസഭയില്‍ നടന്നത് മുഖ്യമന്ത്രിയുടെയും ഗവര്‍ണറുടെയും നയം മാറ്റ പ്രസംഗം: യുഡിഎഫ് കണ്‍വീനര്‍
X

കൊച്ചി; നിയമസഭയില്‍ ഗവര്‍ണര്‍ നടത്തിയത് നയപ്രഖ്യാപന പ്രസംഗമല്ലെന്നും മുഖ്യമന്ത്രിയുടെയും ഗവര്‍ണറുടെയും നയം മാറ്റ പ്രസംഗമാണ് നടന്നതെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എംപി.കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ നയംമാറ്റത്തിനു പിന്നില്‍ ഗൂഢോലോചനയുണ്ടെന്നും യുഡിഎഫ് കണ്‍വീനര്‍ ആരോപിച്ചു. ഈ ഗൂഢാലോചനയുടെ അടിസ്ഥാനമെന്തെന്നും അതിലെ വിശദാംശങ്ങള്‍ എന്താണെന്നും ഗവര്‍ണറും മുഖ്യമന്ത്രിയും വെളിപ്പെടുത്തണം. ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് രക്ഷപെടന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ഈ നയം മാറ്റം ഉണ്ടായിരിക്കുന്നതെന്നും ബെന്നി ബെഹനാന്‍ എം പി ആരോപിച്ചു

Next Story

RELATED STORIES

Share it