- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെരിയ ഇരട്ടക്കൊലക്കേസ്: അഭിഭാഷകർക്ക് പണം അനുവദിച്ച് സർക്കാർ ഉത്തരവ്; വിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎ
കൊലയാളികളെ സംരക്ഷിക്കാനുള്ളത് പോലുള്ള ചിലവുകൾ മാത്രമെന്തേ അസാധാരണ സാഹചര്യത്തിലും മുറ പോലെ നടക്കുന്നതെന്നും ഷാഫി ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തോടെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും പെരിയ ഇരട്ടക്കൊലക്കേസിലെ സിബിഐ അന്വേഷണം ഒഴിവാക്കാൻ സർക്കാരിനായി ഹാജരായ അഭിഭാഷകന് യാത്രയ്ക്കും താമസത്തിനുമുള്ള പണം അനുവദിച്ച് സർക്കാർ ഉത്തരവ്. സർക്കാർ നടപടിയെ വിമർശിച്ച് ഷാഫി പറമ്പിൽ എം.എൽ.എ രംഗത്തെത്തി. അതേസമയം ഉത്തരവിൽ തുക എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല.
സർക്കാർ ഉത്തരവിന്റെ പകർപ്പും ഷാഫി ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. കൊലയാളികളെ സംരക്ഷിക്കാനുള്ളത് പോലുള്ള ചിലവുകൾ മാത്രമെന്തേ അസാധാരണ സാഹചര്യത്തിലും മുറ പോലെ നടക്കുന്നതെന്നും ഷാഫി ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. എജിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ ആഭ്യന്തരവകുപ്പാണ് തുക അനുവദിച്ചു ഉത്തരവിറക്കിയിരിക്കുന്നത്. ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന അഭിഭാഷകരെയാണ് സർക്കാർ ഈ കേസിന് വേണ്ടി വാദിക്കാൻ ചുമതലപ്പെടുത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
കൃപേഷിനേയും ശരത് ലാലിനെയും വെട്ടിക്കൊന്ന പെരിയ കേസിൽ പ്രതികൾ രക്ഷപ്പെടാതിരിക്കാൻ CBI അന്വേഷണം അനിവാര്യമാണെന്ന ഹൈക്കോടതി വിധിക്കെതീരെ writ അപ്പീലിൽ ഹാജരാവാൻ സുപ്രീം കോടതിയിലെ സീനിയർ വക്കീൽ മനീന്ദർ സിംഗും അദ്ദേഹത്തിന്റെ ജൂനിയർ പ്രഭാസ് ബജാജും നവംബർ 12നും 16നും ഡൽഹിയിൽ നിന്ന് കൊച്ചി വരെ ബിസ്‌നസ്സ് ക്‌ളാസിൽ യാത്ര ചെയ്തതിനും മറൈൻ ഡ്രൈവ് താജ് ഗേറ്റ് വേ ഹോട്ടലിൽ താമസിച്ചതിനും മുൻകാല പ്രാബല്ല്യത്തോടെ പണം അനുവദിച്ച് ഈ കോവിഡ് കാലത്ത് (8/4/20)സർക്കാർ ഇറക്കിയ ഉത്തരവിന്റെ പകർപ്പാണിത്.
തുക എത്രയെന്ന് പോലും വ്യക്താമാക്കാത്ത ഇത്തരം ഉത്തരവുകളും പാഴ്ചിലവുകളും ആർക്ക് വേണ്ടിയാണ് ?
പാർട്ടിക്ക് പങ്കില്ലെന്ന് 100 വട്ടം ആണയിട്ടവർ കൊലയാളികൾ CBI അന്വേഷണം വന്നാൽ കുടുങ്ങുമെന്ന് അറിഞ്ഞോണ്ട് തന്നെ നടത്തിയ ഈ ഏർപാടിനും പണം കൊടുത്തത് സർക്കാർ ഖജനാവിൽ നിന്ന് .കൊല നടത്തിയ പാർട്ടി ഗുണ്ടകളെ രക്ഷപ്പെടുത്താനുള്ള വക്കീൽ ഫീസിന്റെ ബാധ്യതയും ജനത്തിന് . പോരാത്തതിന് നിയമസഭയിലെ പ്രഖ്യാപനവും , വേണ്ടി വന്നാൽ ഇനിയും കൊടുക്കുമത്രേ .
ഒരു ദുരന്തം വരുമ്പോൾ സർക്കാരിന് പണം കൊടുക്കാത്തവരല്ല KPSTA ഉൾപ്പടെയുള്ളവർ . പ്രളയ കാലത്ത് പോലും പണം കൊടുത്തും വീട് വെച്ച് കൊടുത്തും ജനങ്ങൾക്കൊപ്പം നിന്നവരാണവർ . പ്രളയ ദുരിതാശ്വാസത്തിന് ഒരു പ്രത്യേക അക്കൗണ്ട് തുറക്കണമെന്ന പ്രതിപക്ഷ ആവശ്യം പോലും നിരാകരിക്കപ്പെട്ടു . എന്നിട്ടും എല്ലാവരും കൊടുത്തു . അതിലും പാർട്ടി ബന്ധമുള്ളവർ പണം തട്ടിയെടുത്തത്തിന്റെ വാർത്തയും കേസുമൊക്കെ നമ്മൾ കണ്ടു .
സാലറി ചലഞ്ചിൽ കോടതി വിധി എന്തുമാവട്ടെ കൊടുക്കാനുള്ള പണം തങ്ങൾ നൽകുമെന്ന് ഇന്നും അവർ പറയുമ്പോ ചോദ്യം ചെയ്യപ്പെട്ടതും കത്തിച്ചതുമെല്ലാം ഒരു ചർച്ച പോലും നടത്താതെ എടുത്ത ഏകപക്ഷീയ തീരുമാനങ്ങളുടെ ജനാധിപത്യ വിരുദ്ധത തന്നെയായിരുന്നു .
പ്രതിസന്ധികളിൽ ഇനിയും നമ്മളാലാവുന്ന സഹായം ആളും അർത്ഥവുമായി ചെയ്യും .
അപ്പോഴും ഒരു ചോദ്യം ബാക്കിയാവും .
പെരിയയിലെ കൊലയാളികളെ സംരക്ഷിക്കാനുള്ളത് പോലുള്ള ചിലവുകൾ മാത്രമെന്തേ അസാധാരണ സാഹചര്യത്തിലും മുറ പോലെ നടക്കുന്നത്.
കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷ്, ശരത് ലാൽ എന്നിവരുടെ കുടുംബങ്ങൾ സമർപ്പിച്ച ഹരജി പരിഗണിച്ച് നേരത്തെ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കേസിലെ പോലിസ് കുറ്റപത്രം റദ്ദാക്കിയായിരുന്നു ഹൈക്കോടതി നടപടി.
എന്നാൽ ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീംകോടതിയെ സമീപിച്ച സർക്കാർ മുതിർന്ന അഭിഭാഷകരെ കേസ് വാദിക്കാനും രംഗത്തിറക്കിയിരുന്നു. അഭിഭാഷകരായ മനീന്ദർ സിങ്, പ്രഭാ ബജാജ് എന്നിവരായിരുന്നു സർക്കാരിന് വേണ്ടി സുപ്രീംകോടതിയിൽ എത്തിയത്. ഇവരുടെ ഫീസും മറ്റ് ചിലവുകൾക്കുമുള്ള പണമാണ് സർക്കാർ അനുവദിച്ചത്. ഫീസിന് പുറമേ ബിസിനസ് ക്ലാസിലെ യാത്ര, ഫൈവ് സ്റ്റാർ ഹോട്ടലിലെ താമസം എന്നിവ ഉൾപ്പെടെയ്ക്ക് പണം അനുവദിച്ചിട്ടുണ്ട്.
RELATED STORIES
അന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില്‍ യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT