Kerala

മുല്ലപ്പള്ളിക്കെതിരായ പോലിസ് നടപടി രാഷ്ട്രീയ ആയുധമാക്കാൻ കെപിസിസി നീക്കം

പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ രാഷ്ട്രീയ പ്രചരണം നടത്താനാണ് നീക്കം. ഡിജിപി കേസ് ഫയല്‍ ചെയ്താല്‍ മികച്ച അഭിഭാഷകരെ ഇറക്കി നിയമപോരാട്ടവും നടത്തും.

മുല്ലപ്പള്ളിക്കെതിരായ പോലിസ് നടപടി രാഷ്ട്രീയ ആയുധമാക്കാൻ കെപിസിസി നീക്കം
X

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരായ പോലിസ് നടപടി രാഷ്ട്രീയ ആയുധമാക്കാൻ കെപിസിസി നീക്കം. പാലാ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ വേട്ടയായി പ്രചരിപ്പിക്കുന്നത് ഗുണകരമാവുമെന്നാണ് വിലയിരുത്തല്‍. അതേസമയം, ഡിജിപി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയല്‍ മാനനഷ്ടക്കേസ് നല്‍കിയിക്കും.

പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ രാഷ്ട്രീയ പ്രചരണം നടത്താനാണ് നീക്കം. ഡിജിപി കേസ് ഫയല്‍ ചെയ്താല്‍ മികച്ച അഭിഭാഷകരെ ഇറക്കി നിയമപോരാട്ടവും നടത്തും. സര്‍ക്കാര്‍ നിലപാടിനെതിരെ സംസ്ഥാനത്തെ കോണ്‍ഗ്രസ്, യു.ഡി.എഫ് നേതൃത്വം ഒറ്റക്കെട്ടായി രംഗത്തു വന്നിരുന്നു.

സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രാഷ്ട്രീയ നേതാക്കളെ കേസില്‍ കുടുക്കുന്നത് ഫാസിസ്റ്റ് പ്രവണതയാണെന്ന ആരോപണമാണ് പ്രതിപക്ഷം മുന്നോട്ട് വെക്കുന്നത്. സര്‍ക്കാരിന്‍റെ ജനാധിപത്യ വിരുദ്ധ നടപടിയായും രാഷ്ട്രീയ വേട്ടയായും ഇതിനെ പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it