Kerala

എന്‍പിആര്‍: ആശയക്കുഴപ്പമുണ്ടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെന്ന് സർക്കാർ

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ച (എന്‍പിആര്‍) എല്ലാ നടപടികളും സര്‍ക്കാര്‍ സ്റ്റേ ചെയ്തിട്ടുണ്ടെന്ന് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് അയച്ച അടിയന്തര സന്ദേശത്തില്‍ വ്യക്തമാക്കി.

എന്‍പിആര്‍: ആശയക്കുഴപ്പമുണ്ടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെന്ന് സർക്കാർ
X

തിരുവനന്തപുരം: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ച (എന്‍പിആര്‍) എല്ലാ നടപടികളും സര്‍ക്കാര്‍ സ്റ്റേ ചെയ്തിട്ടുണ്ടെന്ന് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് അയച്ച അടിയന്തര സന്ദേശത്തില്‍ വ്യക്തമാക്കി.

2021-ലെ സെന്‍സസ് നടപടികള്‍ സംബന്ധിച്ച അറിയിപ്പ് നല്‍കുന്നതിനിടയ്ക്ക് ചില സെന്‍സസ് ഉദ്യോഗസ്ഥര്‍ എന്‍പിആര്‍ പുതുക്കുന്ന കാര്യം പരാമര്‍ശിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നും കലക്ടര്‍മാര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശം നല്‍കി.

Next Story

RELATED STORIES

Share it