Kerala

കൊവിഡ് വ്യാപനത്തിന് തടയിടാന്‍ കടുത്ത നടപടികളുമായി സര്‍ക്കാര്‍; ആറു ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.

കൊവിഡ് വ്യാപനത്തിന് തടയിടാന്‍ കടുത്ത നടപടികളുമായി സര്‍ക്കാര്‍; ആറു ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം
X

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് വർധിച്ചുവരുന്ന പശ്ചാത്തലത്തില്‍ രോഗവ്യാപനത്തിന് തടയിടാന്‍ കടുത്ത നടപടികളുമായി സര്‍ക്കാര്‍. ഉറവിടം കണ്ടെത്താന്‍ കഴിയാത്ത രോഗികള്‍ കൂടുതലുള്ള ആറു ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കി. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.


തിരുവനന്തപുരം നഗരത്തിലെ പ്രധാന മാര്‍ക്കറ്റുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നിലവില്‍വന്നു. തൃശൂര്‍ നഗരം ഭാഗികമായി അടച്ചു. കൊച്ചിയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഉള്‍പ്പെടുന്ന ശ്രീമൂലനഗരം, വെങ്ങോല, നായരമ്പലം പ്രദേശങ്ങള്‍ കടുത്ത ജാഗ്രതയിലാണ്. സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഇനി ഉപദേശമില്ലെന്നും പിഴയടക്കം കര്‍ശന നടപടിയിലേക്ക് നീങ്ങുകയാണെന്നും ഡിജിപി വ്യക്തമാക്കി.

Next Story

RELATED STORIES

Share it