അനധികൃത നാടന്‍ തോക്കും തിരകളും വെടിമരുന്നും പിടികൂടി
രാജീവ് ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലിസ് പറഞ്ഞു.
BY SDR17 May 2020 8:30 AM GMT
X
SDR17 May 2020 8:30 AM GMT
പത്തനംതിട്ട: ഷാഡോ പോലിസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ വെച്ചൂച്ചിറ കൊല്ലമുള രാജീവിന്റെ (36) വീട്ടില്‍നിന്നും വന്യമൃഗങ്ങളെ വേട്ടയാടാന്‍ അനധികൃതമായി സൂക്ഷിച്ച നാടന്‍തോക്ക് പിടിച്ചെടുത്തു. വെടിമരുന്നുകളും തിരകളും ഉണ്ടായിരുന്നു. രാജീവ് ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലിസ് പറഞ്ഞു. ഇയാള്‍ക്കൊപ്പം മറ്റാരെങ്കിലും ഉണ്ടോ എന്നതും അന്വേഷിക്കും.
ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് തോക്കും മറ്റും കണ്ടെത്തിയത്. കുറെ നാളുകളായി ഷാഡോ പോലിസ് ഇയാളെ നിരീക്ഷിച്ചു വരുകയായിരുന്നു. റെയ്ഡില്‍ ഷാഡോ പോലിസ് എസ്ഐ ആര്‍ രെഞ്ചു, രാധാകൃഷ്ണന്‍, എഎസ്‌ഐ ഹരിലാല്‍, വില്‍സണ്‍, സിപിഒ ശ്രീരാജ് എന്നിവര്‍ പങ്കെടുത്തു.
Next Story
RELATED STORIES
മൈനാഗപ്പള്ളി വാഹനാപകടക്കൊല: ഡ്രൈവര്‍ക്കും വനിതാ ഡോക്ടര്‍ക്കുമെതിരേ...
16 Sep 2024 4:46 PM GMTവര്‍ക്കലയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു
16 Sep 2024 4:32 PM GMTജഡ്ജസ് മീറ്റ് രഹസ്യയോഗം; ചിത്രം പുറത്തുവിട്ടത് അബദ്ധത്തിലെന്ന്...
16 Sep 2024 4:21 PM GMTമുംബൈയില്‍ ട്രെയിനില്‍നിന്ന് വീണ് മരിച്ച പെരിന്തല്‍മണ്ണ സ്വദേശിയുടെ...
16 Sep 2024 3:57 PM GMTഎടക്കുളം സ്വദേശി അബൂദബിയില്‍ മരണപ്പെട്ടു
16 Sep 2024 3:45 PM GMTതാനൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനി തുങ്ങിമരിച്ച നിലയില്‍
16 Sep 2024 3:40 PM GMT