- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശ്രീറാമിനെ തിരിച്ചെടുത്തതിൽ ആരോഗ്യവകുപ്പ് ജീവനക്കാർക്കിടയിൽ അമർഷം
മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയുമായി കൂടിയാലോചിച്ചാണ് ശ്രീറാമിനെ തിരിച്ചെടുത്തത് എന്നുള്ള സർക്കാർ വാദം വിവാദമായിരുന്നു.
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്‍ ആരോഗ്യവകുപ്പിൽ സേവനം ആരംഭിച്ചു. സസ്പെൻഷനിലായിരുന്ന ശ്രീറാമിനെ കഴിഞ്ഞദിവസമാണ് സർക്കാർ സർവീസിൽ തിരികെ പ്രവേശിപ്പിച്ചത്. ഇതിനെതിരെ ആരോഗ്യ വകുപ്പ് ജീവനക്കാർക്കിടയിൽ അമർഷം പുകയുകയാണ്. മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയുമായി കൂടിയാലോചിച്ചാണ് ശ്രീറാമിനെ തിരിച്ചെടുത്തത് എന്നുള്ള സർക്കാർ വാദം വിവാദമായിരുന്നു.
ജോയിന്റ് സെക്രട്ടറിയായി നിയമിതനായ ശ്രീറാം വെങ്കിട്ടരാമന്‍ കോവിഡ്19 രോഗവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിലെ വിവിധ വിഭാഗങ്ങളുടെ ഏകോപനചുമതലയാണു നിർവഹിക്കുന്നത്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വിളിച്ച യോഗങ്ങളിലായിരുന്നു സസ്പെന്‍ഷനുശേഷം തിരിച്ചെത്തിയ ശ്രീറാം പ്രധാനമായും പങ്കെടുത്ത യോഗങ്ങള്‍. ശ്രീറാമിന്റെ നിയമനത്തിൽ ആരോഗ്യവകുപ്പിലെ തന്നെ ചില കേന്ദ്രങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കാറിടിച്ചു മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ ആരോഗ്യവകുപ്പിലെ ഉൾപ്പെടെ ജീവനക്കാർ സാക്ഷികളായി മൊഴി നൽകേണ്ടതിനാൽ, അത്തരം കേസിൽ പ്രതിയായ ഉദ്യോഗസ്ഥനെ അതേ വകുപ്പിൽ നിയമിക്കുന്നതിലെ അസ്വാഭാവികത ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
ശ്രീറാമിന് എതിരെ തെളിവില്ലെന്നും ഇദ്ദേഹത്തെ സർവീസിൽ തിരിച്ചെടുക്കണമെന്നും ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി നൽകിയ ശുപാർശ പരിഗണിച്ചാണു സർക്കാർ തിരിച്ചെടുത്തത്. ഡോക്ടറാണെന്നതും പൊതുജനാരോഗ്യ മേഖലയിൽ വിദേശത്ത് ഉന്നതപഠനം നടത്തിയിട്ടുണ്ടെന്നതും ശ്രീറാമിനെ ആരോഗ്യവകുപ്പിൽ നിയമിക്കുന്നതിനു കാരണമായി സർക്കാർ ചൂണ്ടിക്കാട്ടിയത്. എന്നാൽ ഈ നീക്കം ഏകപക്ഷീയമാണെന്നും എതിർപ്പ് അറിയിച്ചിരുന്നതായും മാധ്യമ പ്രവർത്തകർ ആരോപിക്കുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
RELATED STORIES
നാഷണൽ ലീഗിൻ്റെ വഖ്ഫ് സമ്മിറ്റ് കോഴിക്കോട് മുതലക്കുളത്ത് ഇന്ന് വൈകീട്ട്
22 Nov 2024 9:35 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMT