- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില് ഉഷ്ണ തരംഗ സാധ്യത
ജില്ലയില് ചൂട് വര്ധിക്കുന്നതിന്റെ പശ്ചാത്തലത്തില് ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്ക്കായി പുറപ്പെടുവിക്കുന്ന പ്രത്യേക മുന്കരുതല് കര്ശനമായി പാലിക്കണം.
കോഴിക്കോട്: ജില്ലയില് നാളെയും മറ്റന്നാളും (ഏപ്രില് 3,4) ഉഷ്ണതരംഗ മുന്നറിയിപ്പ്. ഉയര്ന്ന ദിനാന്തരീക്ഷ താപനില (Daily Maximum Temperature) സാധാരണ താപനിലയെക്കാള് 34 ഡിഗ്രി സെല്ഷ്യസും അതിലധികവും ഉയരാന് സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ചൂട് വര്ധിക്കുന്നത് മൂലം സൂര്യാതപം, സൂര്യാഘാതം തുടങ്ങി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്ക്ക് വളരെയേറെ സാധ്യതയുണ്ട്. അതിനാല് പൊതുജനങ്ങള് കര്ശനമായും വീടുകളില് തന്നെ കഴിയണമെന്നും ചൂട് കൂടിയ സമയങ്ങളില് കൂടുതല് നേരം നേരിട്ട് സൂര്യപ്രകാശം ഏല്ക്കരുതെന്നും ജില്ലാ കലക്ടര് അറിയിച്ചു.
ജില്ലയില് ചൂട് വര്ധിക്കുന്നതിന്റെ പശ്ചാത്തലത്തില് ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്ക്കായി പുറപ്പെടുവിക്കുന്ന പ്രത്യേക മുന്കരുതല് കര്ശനമായി പാലിക്കണം. ധാരാളമായി വെള്ളം കുടിക്കുകയും എപ്പോഴും ഒരു ചെറിയ കുപ്പിയില് വെള്ളം കയ്യില് കരുതുകയും ചെയ്യേണ്ടതാണ്. അത് വഴി നിര്ജ്ജലീകരണം ഒഴിവാക്കാന് സാധിക്കും. അയഞ്ഞ, ലൈറ്റ് കളര്, കട്ടി കുറഞ്ഞ പരുത്തി വസ്ത്രങ്ങള് ധരിക്കുക.
പ്രായമായവര്, ഗര്ഭിണികള്, കുട്ടികള്, മറ്റ് രോഗങ്ങള് മൂലമുള്ള അവശത അനുഭവിക്കുന്നവര് തുടങ്ങിയ വിഭാഗങ്ങള് പകല് 11 മണി മുതല് 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്ക്കാതെയിരിക്കാന് പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്ക്ക് എളുപ്പത്തില് സൂര്യാഘാതം ഏല്ക്കാനുള്ള സാധ്യതയുള്ളതിനാല് ഇവരുടെ കാര്യത്തില് പ്രത്യേകശ്രദ്ധ പുലര്ത്തണം. വളര്ത്തു മൃഗങ്ങള്ക്ക് തണല് ഉറപ്പു വരുത്താനും പക്ഷികള്ക്കും മൃഗങ്ങള്ക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കണം.
RELATED STORIES
യു പി ഷാഹി ജുമാ മസ്ജിദ് വെടിവയ്പ്പ്; മരണം നാലായി; ഈ മാസം 30 വരെ...
25 Nov 2024 5:21 AM GMTപാര്ലമെന്റിന്റെ ശീതകാല സമ്മേളനം നാളെ തുടങ്ങും; വഖ്ഫ് നിയമഭേദഗതി...
24 Nov 2024 4:38 AM GMTസജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്ക്കണം: സി പി എ ലത്തീഫ്
21 Nov 2024 8:59 AM GMTആറ് ഫലസ്തീനിയൻ തടവുകാരെ വിട്ടയച്ച് ഇസ്രായേൽ സൈന്യം
20 Nov 2024 11:30 AM GMTസി പി എ ലത്തീഫ് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്
20 Nov 2024 10:30 AM GMTപ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ വി ടി രാജശേഖർ അന്തരിച്ചു
20 Nov 2024 7:18 AM GMT