- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കനത്ത മഴ: ആലപ്പുഴ ജില്ലയില്‍ 26 ദുരിതാശ്വാസ ക്യാംപുകള്‍;143 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
107 ഭക്ഷണവിതരണ ക്യാംപുകളും ആലപ്പുഴയില്‍ തുടങ്ങി.143 കുടുംബങ്ങളിലെ 399 പേരെയാണ് ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. 160 പുരുഷന്‍മാരും 163 സ്ത്രീകളും 76 കുട്ടികളുമുണ്ട്. ഇതില്‍ 38 പേര്‍ മുതിര്‍ന്ന പൗരന്മാരാണ്.

ആലപ്പുഴ: കനത്തമഴയും കടല്‍ക്ഷോഭവും മൂലം ദുരിതത്തിലായവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി ആലപ്പുഴ ജില്ലയില്‍ വിവിധ താലൂക്കുകളിലായി 26 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 143 കുടുംബങ്ങളിലെ 399 പേരെയാണ് ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. 160 പുരുഷന്‍മാരും 163 സ്ത്രീകളും 76 കുട്ടികളുമുണ്ട്. ഇതില്‍ 38 പേര്‍ മുതിര്‍ന്ന പൗരന്മാരാണ്.
ചേര്‍ത്തല താലൂക്കില്‍ ഒന്‍പത് ദുരിതാശ്വാസ ക്യാംപുകളാണുള്ളത്. തങ്കി സെന്റ് ജോര്‍ജ് എല്‍പിഎസിലെ ക്യാംപില്‍ 20 കുടുംബങ്ങളില്‍ നിന്നായി 31 പേരാണുള്ളത്. മാരാരിക്കുളം വടക്ക് ചേന്നവേലി സെന്റ് തോമസ് എല്‍പിഎസില്‍ മൂന്നു കുടുംബങ്ങളിലെ 12 പേരാണുള്ളത്. അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി എച് എസ് എസില്‍ ആഞ്ച് കുടുംബങ്ങളിലെ പത്ത് പേരും കണ്ണിങ്ങാട്ടു ( ചേര്‍ത്തല തെക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍) ല്‍ മൂന്ന് കുടുംബങ്ങളിലെ എട്ട് പേരുമുണ്ട്. തുറവൂര്‍ റ്റി ഡി സ്‌കൂളില്‍ 14 കുടുംബങ്ങളിലെ 30 പേരും കോടംതുരുത്ത് ചങ്ങരം യു പി സ്‌കൂളില്‍ ഒരു കുടുംബത്തിലെ ഒന്‍പത് പേരുമുണ്ട്. മനക്കോടം ഗവ. എല്‍ പി സ്‌കൂളില്‍ 15 കുടുംബങ്ങളിലെ ഒന്‍പത് പേരും പള്ളിത്തോട് മൂന്നാം വാര്‍ഡിലെ അങ്കണവാടിയില്‍ രണ്ട് കുടുംബങ്ങളിലെ പത്ത് പേരും പള്ളിത്തോട് 17ാം വാര്‍ഡിലെ അങ്കണവാടിയില്‍ ഒരു കുടുംബത്തിലെ നാലുപേരുമുണ്ട്.
മാവേലിക്കര താലൂക്കി. അഞ്ച് ക്യാംപുകളാണ് തുറന്നത്. മാവേലിക്കര താമരക്കുളം ചാത്തിയറ ഗവണ്‍മെന്റ് എല്‍.പി.എസില്‍ 12 കുടുംബങ്ങളിലെ 29 പേരും മാവേലിക്കര ഗവണ്‍മെന്റ് ഗേള്‍സ് എച്ച്.എസ്.എസില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരുമാണുള്ളത്. മാവേലിക്കര തൃപ്പെരുംതുറ ഗവ. യു പി സ്‌കൂളില്‍ അഞ്ച് കുടുംബത്തിലെ 19 പേരും തൃപ്പെരുംതുറ സെന്റ് ആന്റണിസ് പള്ളി ഹാളില്‍ ഒരു കുടുംബത്തിലെ ഏഴു പേരുമുണ്ട്. അറുനൂറ്റിമംഗലം ഗവ. എല്‍. പി സ്‌കൂളില്‍ രണ്ട് കുടുംബങ്ങളിലെ എട്ട് പേരുണ്ട്.
അമ്പലപ്പുഴ താലൂക്കില്‍ അഞ്ച് ക്യാംപുകളാണുള്ളത്. പുറക്കാട് പുന്തല എസ്‌വിഎസ് കരയോഗത്തില്‍ ഏഴു കുടുംബങ്ങളിലെ 26 പേരുണ്ട്. പുറക്കാട് എകെഡിഎസിലെ ക്യാംപില്‍ നാലു കുടുംബങ്ങളിലെ 17 പേരാണുള്ളത്. കരൂര്‍ കോവില്‍പറമ്പിലെ ക്യാംപില്‍ ആറു കുടുംബങ്ങളിലെ 23 പേരും പുന്നപ്ര ഗവണ്‍മെന്റ് സിവൈഎംഎ സ്‌കൂളില്‍ ഏഴു കുടുംബങ്ങളിലെ 26 പേരുമുണ്ട്. അമ്പലപ്പുഴ കെ കെ കുഞ്ചുപിള്ള മെമ്മോറിയല്‍ സ്‌കൂളിലെ ക്യാംപില്‍ ഒരു കുടുംബത്തിലെ നാലുപേരുമുണ്ട്.
കാര്‍ത്തികപ്പള്ളി താലൂക്കില്‍ മൂന്ന് ക്യാംപാണുള്ളത്. തൃക്കുന്നപ്പുഴ പതിയാങ്കര വാഫി അറബിക് കോളജിലെ ക്യാംപില്‍ 10 കുടുംബങ്ങളിലെ 32 പേരും ആറാട്ടുപുഴ നല്ലാണിക്കല്‍ ബഡ്സ് സ്‌കൂളില്‍ എട്ട് കുടുംബത്തിലെ 28 പേരും പത്തിയൂര്‍ എസ്‌കെവിഎച്എസിലെ ക്യാംപില്‍ നാല് കുടുംബത്തിലെ 11 പേരുമുണ്ട്.
ചെങ്ങന്നൂര്‍ താലൂക്കില്‍ മൂന്ന് ക്യാംപുകളാണുള്ളത്. വെണ്‍മണി തച്ചംപള്ളി എല്‍പി സ്‌കൂളില്‍ മൂന്ന് കുടുംബങ്ങളിലെ 11 പേരും ചെറിയനാട് വിജയേശ്വരി എച് എസില്‍ രണ്ട് കുടുംബങ്ങളിലെ ആറ് പേരും സെന്റ് ഫ്രാന്‍സിസ് അസ്സിസി എച് എസില്‍ മൂന്ന് കുടുംബങ്ങളിലെ 16 പേരുമുണ്ട്. കുട്ടനാട് താലൂക്കില്‍ ഒരു ക്യാംപാണുള്ളത്. പുളിങ്കുന്ന് സെന്റ് ജോസഫ് എച് എസില്‍ മൂന്ന് കുടുംബങ്ങളിലെ എട്ട് പേരാണുള്ളത്.
ക്വാറന്റൈനില്‍ ഇരിക്കുന്നവര്‍ക്കായി ചേര്‍ത്തല താലൂക്കിലെ ചങ്ങരം യു പി സ്‌കൂളിലും മാവേലിക്കര താലൂക്കിലെ മാവേലിക്കര ഗവ. ഗേള്‍സ് എച് എസ് എസിലുമാണ് ഡി - ടൈപ്പ് ക്യാംപ് പ്രവര്‍ത്തിക്കുന്നത്.
ഇതുകൂടാതെ ജില്ലയില്‍ 107 ഭക്ഷണവിതരണ കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്. 4860 കുടുംബങ്ങളിലെ 15217 പേര്‍ക്കാണ് ഭക്ഷണം നല്‍കുന്നത്. അമ്പലപ്പുഴ താലൂക്കില്‍ 31ഉം കാര്‍ത്തികപ്പള്ളിയില്‍ 74ഉം ചേര്‍ത്തലയില്‍ രണ്ടും ഭക്ഷണവിതരണ ക്യാംപുകളുണ്ട്.
RELATED STORIES
ക്യാപ്റ്റന്‍ ഗില്ലിന്റെ ടെസ്റ്റ് അരങ്ങേറ്റം തോല്‍വിയോടെ; ഇംഗ്ലണ്ടിന്...
24 Jun 2025 5:59 PM GMTസുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
24 Jun 2025 5:40 PM GMTഗസയില്‍ മൂന്ന് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു; ഏഴു പേര്‍ക്ക് പരിക്ക്
24 Jun 2025 4:55 PM GMTഇസ്രായേലി സൈന്യത്തിനെതിരായ ആക്രമണത്തിന്റെ വീഡിയോ പുറത്ത് വിട്ട്...
24 Jun 2025 4:16 PM GMTഇറാനിലെ ഇന്‍ക്വിലാബ് സ്ക്വയറില്‍ വിജയാഘോഷം തുടങ്ങി (വീഡിയോ)
24 Jun 2025 4:01 PM GMTഇസ്രായേലില്‍ 2000 അപ്പാര്‍ട്ട്മെന്റുകള്‍ തകര്‍ന്നെന്ന് റിപോര്‍ട്ട്
24 Jun 2025 3:45 PM GMT