Kerala

കനത്ത മഴയും വെള്ളപ്പൊക്കവും: അഴിയൂര്‍, വടകര, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ 350 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

3, 4, 5, 6, 7, 9, 10, 11 എന്നീ വാര്‍ഡുകളിലാണ് വെള്ളം കയറിയത്. പഞ്ചായത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. അടിയന്തരസാഹചര്യത്തില്‍ ഉപയോഗിക്കാന്‍ നാല് ബോട്ടുകള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കനത്ത മഴയും വെള്ളപ്പൊക്കവും: അഴിയൂര്‍, വടകര, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ 350 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
X

വടകര: മഴ ശക്തിപ്പെട്ടതോടെ അഴിയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ 200 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ബന്ധുവീടുകളിലും അയല്‍പക്കങ്ങളിലുമാണ് ആളുകളെ മാറ്റിയത്. 3, 4, 5, 6, 7, 9, 10, 11 എന്നീ വാര്‍ഡുകളിലാണ് വെള്ളം കയറിയത്. പഞ്ചായത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. അടിയന്തരസാഹചര്യത്തില്‍ ഉപയോഗിക്കാന്‍ നാല് ബോട്ടുകള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വടകര വില്ലേജില്‍ 111 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കൊയിലാണ്ടി വളപ്പ്, അഴിത്തല, പഴങ്കാവ്, നാരായണ നഗരം, താഴെയങ്ങാടി, മുകച്ചേരി ഭാഗം എന്നിവിടങ്ങളിലുള്ളവരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.

ഇവരെ ബന്ധുവീടുകളിലേക്ക് മാറ്റി. തിരുവള്ളൂര്‍ പഞ്ചായത്തിലെ 33 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ചാനിയംകടവ്, വെള്ളൂക്കര, തോടന്നൂര്‍ എന്നീ പ്രദേശങ്ങളില്‍ വെള്ളം കയറി ആയഞ്ചേരി പഞ്ചായത്തിലെ തുരുത്തുകളായ ഇലതുരുത്തി, കോതുരുത്തി, അതുരുത്തി, വളാഞ്ഞി, തെക്കെ തറേമ്മല്‍, കോഴി ചാക്കുനി, കണ്ടോത്ത്, വിരമ്പില്‍ ഭാഗങ്ങളില്‍ നൂറോളം കുടുംബങ്ങള്‍ പ്രളയത്തില്‍ ഒറ്റപ്പെട്ട അവസ്ഥയിലായി. ഇവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ പഞ്ചായത്ത് റവന്യൂ അധികൃതര്‍ നടപടി സ്വീകരിച്ചു.

Next Story

RELATED STORIES

Share it