- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കനത്ത മഴ: മൂവാറ്റുപുഴയാറില്‍ അപകടനിരപ്പിനു മുകളില്‍ വെള്ളമൊഴുകുന്നു; എറണാകുളത്ത് ഇന്നലെ മാത്രം 1.22 കോടി രൂപയുടെ നാശനഷ്ടം
മൂവാറ്റുപുഴ - 11.37 മീറ്റര്‍ (തൊടുപുഴയാര്‍),കാലാമ്പൂര്‍ - 12.29 മീറ്റര്‍ (കാളിയാര്‍ പുഴ),കക്കടാശ്ശേരി - 11.415 മീറ്റര്‍ (കോതമംഗലം പുഴ),കൊച്ചങ്ങാടി-11.515 മീറ്റര്‍ (മൂവാറ്റുപുഴയാര്‍).പെരിയാറില്‍ വിവിധ ഗേജിംഗ് സ്റ്റേഷനുകളില്‍ മുന്നറിയിപ്പ് നിരപ്പിനടുത്ത് വെള്ളമൊഴുകുന്നതായും അധികൃതര്‍ അറിയിച്ചു.ആലുവ മാര്‍ത്താണ്ഡവര്‍മ്മ 2.355 മീറ്റര്‍ (2.50 മീറ്റര്‍)ആലുവ മംഗലപ്പുഴ - 2.55 മീറ്റര്‍ (3.30 മീറ്റര്‍),കാലടി-4.855 മീറ്റര്‍ (5.50 മീറ്റര്‍).മൂവാറ്റുപുഴയാറിന്റെ പോഷകനദികളിലേക്ക് വെള്ളമെത്തുന്ന മലങ്കര അണക്കെട്ടിന്റെആറു ഷട്ടറുകളും 90 സെ.മീ വീതം തുറന്നു
കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് മൂവാറ്റുപുഴയാറില്‍ അപകടനിരപ്പായ 10.515 മീറ്ററിനും മുകളില്‍ വെള്ളമൊഴുകുന്നതായും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍.മൂവാറ്റുപുഴ - 11.37 മീറ്റര്‍ (തൊടുപുഴയാര്‍),കാലാമ്പൂര്‍ - 12.29 മീറ്റര്‍ (കാളിയാര്‍ പുഴ),കക്കടാശ്ശേരി - 11.415 മീറ്റര്‍ (കോതമംഗലം പുഴ),കൊച്ചങ്ങാടി - 11.515 മീറ്റര്‍ (മൂവാറ്റുപുഴയാര്‍).പെരിയാറില്‍ വിവിധ ഗേജിംഗ് സ്റ്റേഷനുകളില്‍ മുന്നറിയിപ്പ് നിരപ്പിനടുത്ത് വെള്ളമൊഴുകുന്നതായും അധികൃതര്‍ അറിയിച്ചു.ആലുവ മാര്‍ത്താണ്ഡവര്‍മ്മ 2.355 മീറ്റര്‍ (2.50 മീറ്റര്‍)ആലുവ മംഗലപ്പുഴ - 2.55 മീറ്റര്‍ (3.30 മീറ്റര്‍),കാലടി - 4.855 മീറ്റര്‍ (5.50 മീറ്റര്‍).മൂവാറ്റുപുഴയാറിന്റെ പോഷകനദികളിലേക്ക് വെള്ളമെത്തുന്ന മലങ്കര അണക്കെട്ടിന്റെആറു ഷട്ടറുകളും 90 സെ.മീ വീതം തുറന്നു
പെരിയാറിലേക്ക് വെള്ളമൊഴുകുന്ന ഭൂതത്താന്‍കെട്ട് ബാരേജിന്റെ 13 ഷട്ടറുകള്‍ 2.89 മീറ്റര്‍ വീതവും മൂന്ന് ഷട്ടറുകള്‍ 4.1 മീറ്റര്‍ വീതവും തുറന്നതായും അധികൃതര്‍ അറിയിച്ചു. ഇന്നലെ എറണാകുളം ജില്ലയില്‍ പെയ്ത ശക്തമായ മഴയില്‍ 1.22 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായി. ശക്തമായ മഴയില്‍ വീടുകള്‍ക്കും കൃഷി സ്ഥലങ്ങള്‍ക്കും മറ്റു പൊതുവായ നാശ നഷ്ടങ്ങളും ഉള്‍പ്പടെയാണിത്. ചെല്ലാനം മേഖലയില്‍ കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. കൊച്ചി താലൂക്കില്‍ ആകെ 30 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കുകള്‍ പറയുന്നത്. കണയന്നൂര്‍ താലൂക്കിലും 30 ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
ശക്തമായ മഴയില്‍ മുവാറ്റുപുഴ താലൂക്കില്‍ 25 ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചു. പറവൂര്‍ താലൂക്കില്‍ 12 ലക്ഷം രൂപയുടെ നാശ നഷ്ടമാണ് ഉണ്ടായത്. ആലുവ, കുന്നത്തുനാട് താലൂക്കുകളില്‍ 10 ലക്ഷം രൂപയുടെയും കോതമംഗലം താലൂക്കില്‍ 5 ലക്ഷം രൂപയുടെയും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജില്ലയില്‍ 30 ക്യാംപുകളില്‍ ആയി 852 പേരാണ് ആകെ ഉള്ളത്. ഇതില്‍ 97 പേര്‍ കുട്ടികള്‍ ആണ്.340 പുരുഷന്മാരും 415 സ്ത്രീകളും ക്യാേപുകളില്‍ ഉണ്ട് .ആകെയുള്ള ക്യാംപുകളില്‍ 8 എണ്ണം 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വേണ്ടിയുള്ളതാണ്. 60 പേരാണ് ഈ ക്യാംപുകളില്‍ ഉള്ളതെന്നും അധികൃതര്‍ അറിയിച്ചു.
RELATED STORIES
അയര്‍ലാന്‍ഡ് സ്വദേശി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു
24 Nov 2024 9:39 AM GMTമഹാരാഷ്ട്രയില്‍ വിജയിക്ക് ആരതി ഉഴിയുന്നതിനിടെ വന്‍ തീപിടുത്തം (വീഡിയോ)
24 Nov 2024 9:32 AM GMTയുഎഇയില്‍ കാണാതായ ജൂത റബ്ബി സി കോഗന്റെ മൃതദേഹം കണ്ടെത്തിയെന്ന്...
24 Nov 2024 7:48 AM GMTപോലിസുകാരനെ കുത്തിക്കൊന്ന യുവാവിനെ പോലിസ് വെടിവച്ചു കൊന്നു (വീഡിയോ)
24 Nov 2024 7:23 AM GMTകാര്‍ ബൈക്കിലിടിച്ച് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന് മരിച്ചു.
24 Nov 2024 7:03 AM GMTപാലക്കാട് ആര്‍എസ്എസ്-കോണ്‍ഗ്രസ്-എസ്ഡിപിഐ ഡീലുണ്ടായെന്ന് എ കെ ബാലന്
24 Nov 2024 6:51 AM GMT