Kerala

കനത്ത മഴ: പൊന്‍മുടിയില്‍ യാത്രാനിരോധനം; പത്തനംതിട്ടയില്‍ വെള്ളിയാഴ്ച ക്ലാസുകള്‍ ഉച്ചവരെ

പൊന്‍മുടി, കല്ലാര്‍ അഗസ്ത്യാര്‍ മേഖലകളില്‍ വ്യാഴാഴ്ച രാവിലെ 11 മണി മുതല്‍ ശക്തമായ മഴ പെയ്തിരുന്നു. തുടര്‍ച്ചയായി ആറുമണിക്കൂറോളം പെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മലവെള്ളപ്പാച്ചിലില്‍ പൊന്നാന്‍ചുണ്ട് പാലവും മണലിപ്പാലവും മുങ്ങി.

കനത്ത മഴ: പൊന്‍മുടിയില്‍ യാത്രാനിരോധനം; പത്തനംതിട്ടയില്‍ വെള്ളിയാഴ്ച ക്ലാസുകള്‍ ഉച്ചവരെ
X

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് തിരുവനന്തപുരത്തെ ഹില്‍ സ്‌റ്റേഷനായ പൊന്‍മുടിയിലേക്കുള്ള യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. പൊന്‍മുടി കല്ലാര്‍ മേഖലകളില്‍ ശക്തമായ മഴയാണ് റിപോര്‍ട്ട് ചെയ്യുന്നത്. രണ്ടുദിവസത്തേക്ക് പൊന്‍മുടിയിലേക്കുള്ള യാത്ര ജില്ലാ ഭരണകൂടം നിരോധിച്ചത്. പൊന്‍മുടി, കല്ലാര്‍ അഗസ്ത്യാര്‍ മേഖലകളില്‍ വ്യാഴാഴ്ച രാവിലെ 11 മണി മുതല്‍ ശക്തമായ മഴ പെയ്തിരുന്നു. തുടര്‍ച്ചയായി ആറുമണിക്കൂറോളം പെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.

മലവെള്ളപ്പാച്ചിലില്‍ പൊന്നാന്‍ചുണ്ട് പാലവും മണലിപ്പാലവും മുങ്ങി. ഈ സാഹചര്യം കണക്കിലെടുത്താണ് 48 മണിക്കൂര്‍ നേരത്തേക്ക് പൊന്‍മുടി ഭാഗത്തേക്ക് സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കിള്ളിയാറിന്റെ പ്രദേശത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്നും ജില്ലാഭരണകൂടം അറിയിച്ചിട്ടുണ്ട്. പൊന്‍മുടി മുട്ടമൂട് സെറ്റില്‍മെന്റ് കോളനിയില്‍ താമസിക്കുന്ന കുടുംബങ്ങളും കനത്ത മഴയില്‍ ദുരിതത്തിലാണ്. അതേസമയം, മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ രണ്ട് സെന്റീമീറ്റര്‍ മുതല്‍ മൂന്ന് സെന്റീമീറ്റര്‍ വരെ വെള്ളിയാഴ്ച രാവിലെ തുറക്കും.

മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവരും പുഴയില്‍ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. തുലാവര്‍ഷം ശക്തിപ്രാപിച്ച പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച പത്തനംതിട്ട ജില്ലയിലെ പ്രാഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ക്ലാസുകള്‍ ഉച്ചയ്ക്ക് 2.30ന് അവസാനിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ പി ബി നൂഹ് നിര്‍ദേശിച്ചു.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് 18, 19 തിയ്യതികളില്‍ ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും തുലാവര്‍ഷവുമായി ബന്ധപ്പെട്ട് ശക്തമായ ഇടിമിന്നലോട് കൂടിയ മഴയുണ്ടാവാന്‍ സാധ്യതയുള്ളതിനാലുമാണ് ഭാഗിക അവധി പ്രഖ്യാപിച്ചത്. ഇതുമൂലം അധ്യയനസമയം നഷ്ടമാവാതെയിരിക്കുന്നതിനായി അധ്യയനസമയം അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേലധികാരികള്‍ പുനക്രമീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

Next Story

RELATED STORIES

Share it