Kerala

കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ് : 10 പേരുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു; മൂന്നു പേരെ വെറുതെ വിട്ടു

കേസിലെ പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹരജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്

കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ് : 10 പേരുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു; മൂന്നു പേരെ വെറുതെ വിട്ടു
X

കൊച്ചി: കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസില്‍ തടിയന്റവിട നസീര്‍ അടക്കം 10 പേരുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. മൂന്നു പേരെ വെറുതെ വിട്ടു. കേസിലെ പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹരജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. 10 പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്ന ഏതാനും വകുപ്പുകള്‍ ഒഴിവാക്കയിതിനെതിരെ എന്‍ ഐ എ നല്‍കിയ അപ്പീലും ഹൈക്കോടതി അനുവദിച്ചു.

13 പേരെയായിരുന്നു എന്‍ ഐ എ കോടതി ശിക്ഷിച്ചിരുന്നത്. അഞ്ചു പേരെ വെറുതെ വിട്ടിരുന്നു. ശിക്ഷിച്ച 13 പേര്‍ക്കും ജീവ പര്യന്തം തടവായിരുന്നു എന്‍ ഐ എ കോടതി വിധിച്ചിരുന്നത്.ഇതിനെതിരായാണ് പ്രതികള്‍ അപ്പീല്‍ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി യുവാക്കളെ റിക്രൂട്ട്‌ചെയ്തുവെന്നായിരുന്നു കേസ്.

Next Story

RELATED STORIES

Share it