Kerala

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് എങ്ങിനെ സ്വാശ്രയ കോളജുകളിലെ ഫീസടയ്ക്കാനാവുമെന്നു ഹൈക്കോടതി

പഠനച്ചിലവുകളില്‍ ആശങ്ക പ്രകടിപ്പിച്ച കോടതി ഇതുസംബന്ധിച്ചു കൂടുതല്‍ വ്യക്തത വരുത്തണമെന്നു കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് എങ്ങിനെ സ്വാശ്രയ കോളജുകളിലെ ഫീസടയ്ക്കാനാവുമെന്നു ഹൈക്കോടതി
X

കൊച്ചി : ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് സബ്‌സിഡി ലഭിച്ചാലും അവര്‍ക്ക് എങ്ങിനെ സ്വാശ്രയ കോളജുകളിലെ ഫീസടയ്ക്കാനാവുമെന്നു ഹൈക്കോടതി.പഠനച്ചിലവുകളില്‍ ആശങ്ക പ്രകടിപ്പിച്ച കോടതി ഇതുസംബന്ധിച്ചു കൂടുതല്‍ വ്യക്തത വരുത്തണമെന്നു കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.സ്‌കോളര്‍ഷിപ്പുകള്‍ അടിസ്ഥാനമാക്കിയുള്ള മുന്‍ഗണനാക്രമത്തില്‍ സ്വാശ്രയ കോളജുകളിലേക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.

സ്‌കോളര്‍ഷിപ്പ് പിന്‍വലിച്ചതോടെ ട്യൂഷന്‍ ഫീസ് അടക്കാന്‍ കഴിയാത്ത അവസ്ഥയിലായെന്നും വിദ്യാര്‍ഥികള്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി. സ്വാശ്രയ കോളജുകളിലെ സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയതുമൂലം വിദ്യാര്‍ഥികളുടെ ഫീസ് കുറക്കാനാവുമോയന്നു വ്യക്തമാക്കണം. അല്ലെങ്കില്‍ ഇത്തരത്തിലുള്ള വിദ്യാര്‍ഥികളെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് മാറ്റുന്നതിനു നടപടി സ്വീകരിക്കനാവൂമൊയെന്നും കോടതി സര്‍ക്കാരിനോട് ആരാഞ്ഞു.ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുട്ടികള്‍ മുമ്പ് ലഭിച്ചിരുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയ സാഹചര്യത്തില്‍ ഇത്തരം വിദ്യാര്‍ഥികളെ എങ്ങനെ സംരക്ഷിക്കാനാകുമെന്ന് സംസ്ഥാനം വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.അടുത്തമാസം ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it