Kerala

കേരള സര്‍വകലാശാല നടത്തിയ 58 അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ് ചെയ്തു

രണ്ട് അധ്യാപകര്‍ നല്‍കിയ ഹരജിയിലാണ് 58 നിയമനങ്ങള്‍ കോടതി റദാക്കിയത്.സംവരണ തസ്തികകള്‍ നിശ്ചയിച്ച രീതിയാണ് ഹരജിക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്തത്. ഒറ്റ യൂനിറ്റായി കണക്കാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നു ഹരജിക്കാര്‍ വാദിച്ചു

കേരള സര്‍വകലാശാല നടത്തിയ 58 അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ് ചെയ്തു
X

കൊച്ചി: കേരള സര്‍വകലാശാല നടത്തിയ 58 അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ് ചെയ്തു.നിയമന രീതി നിയമപരമല്ലെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി നിയമനങ്ങള്‍ റദ്ദ് ചെയ്തത്.വിവിധ വകുപ്പുകളിലെ തസ്തികകള്‍ ഒറ്റയൂനിറ്റാക്കിയാണ് സംവരണമാനദണ്ഡം സര്‍വകലാശാല നിശ്ചയിച്ചത്. രണ്ട് അധ്യാപകര്‍ നല്‍കിയ ഹരജിയിലാണ് 58 നിയമനങ്ങള്‍ കോടതി റദാക്കിയത്.സംവരണ തസ്തികകള്‍ നിശ്ചയിച്ച രീതിയാണ് ഹരജിക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്തത്. ഒറ്റ യൂനിറ്റായി കണക്കാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നു ഹരജിക്കാര്‍ വാദിച്ചു.

നിയമനം സുപ്രീം കോടതി വിധിക്കെതിരാണെന്ന് ഹൈക്കോടതി വിലയിരുത്തി.2017ലെ വിജ്ഞാപനപ്രകാരമാണ് കേരള സര്‍വകലാശാല നിയമനം നടത്തിയത്. ഭരണഘടനാവിരുദ്ധമായരീതിയിലാണ് സംവരണം തീരുമാനിച്ചതെന്ന ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഹരജിക്കാരുടെ വാദം കോടതി മുഖവിലയ്ക്കെടുത്തു. ഇത്തരത്തില്‍ ഭേഗദതി വരുത്തുന്നതു സുപ്രിംകോടതി വിധിക്കു വിരുദ്ധമാണെന്നും ഹരജിക്കാര്‍ വാദിച്ചു. വ്യത്യസ്ഥ വകുപ്പുകളിലെ വിവിധ തസ്തികകള്‍ ഒറ്റ യൂനിറ്റായി കണക്കാക്കുന്നതിലൂടെ മെറിറ്റില്‍ ലഭിക്കേണ്ട ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നഷ്ടമാകുമെന്നും കോടതി വ്യക്തമാക്കി.

Next Story

RELATED STORIES

Share it