Kerala

നോക്കുകൂലി വാങ്ങുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്നു ഹൈക്കോടതി

നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ പോലിസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും അക്രമം നടത്തിയാലും സംരക്ഷണം ലഭിക്കും എന്നതിനാലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു

നോക്കുകൂലി വാങ്ങുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്നു ഹൈക്കോടതി
X

കൊച്ചി: നോക്കുകൂലി ആവശ്യപ്പെടുന്നത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനമാണെന്നും ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്നും ഹൈക്കോടതി.നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ പോലിസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും അക്രമം നടത്തിയാലും സംരക്ഷണം ലഭിക്കും എന്നതിനാലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

കൊല്ലം സ്വദേശി സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. നോക്കുകൂലി ആവശ്യപ്പെട്ടവര്‍ക്കെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നു കോടതി കേസ് പരിഗണിച്ചപ്പോഴോക്കെ സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ഇത്തരം പരാതികളില്‍ പോലിസ് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ചു രേഖാമൂലം വിശദീകരണം ബോധിപ്പിക്കുമെന്നും കോടതി നിര്‍ദ്ദേശിച്ചു.

നോക്കുകൂലി ഒഴിവാക്കാന്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചുകൂട്ടുമെന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.കേരളം നിക്ഷേപ സൗഹൃദ സംരക്ഷണ സംസ്ഥാനമെന്നു വെറുതെ വാക്കുകളില്‍ പറഞ്ഞാല്‍ പോരെന്നു നിയമം കൈയ്യിലെടുക്കുന്ന ട്രേഡ് യൂനിയനുകളെ സര്‍ക്കാര്‍ തടയണമെന്നും കോടതി നേരത്തെ ഓര്‍മിപ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it