Kerala

സിബിഎസ്ഇ സ്‌കൂളിലെ ഫീസ് നിര്‍ണ്ണയം പരിശോധിക്കാന്‍ സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി

സ്‌കൂളുകളുടെ ഫീസ് നിര്‍ണ്ണയത്തില്‍ ഇടപെടാനാകില്ലെന്ന സിബിഎസ്ഇയുടെ നിലപാടില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി ഇതു സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം ബോധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു

സിബിഎസ്ഇ സ്‌കൂളിലെ ഫീസ് നിര്‍ണ്ണയം പരിശോധിക്കാന്‍ സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി
X

കൊച്ചി: സിബിഎസ്ഇ സ്‌കൂളിലെ ഫീസ് നിര്‍ണ്ണയം പരിശോധിക്കാന്‍ സര്‍ക്കാരിന്റെ കീഴില്‍ സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി. സ്‌കൂളുകളുടെ ഫീസ് നിര്‍ണ്ണയത്തില്‍ ഇടപെടാനാകില്ലെന്ന സിബിഎസ്ഇയുടെ നിലപാടില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി ഇതു സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം ബോധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. ഫീസ് അടയ്ക്കാത്തതിന് കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് പുറത്താക്കിയത് ചോദ്യം ചെയ്ത് രക്ഷിതാക്കള്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

കൊവിഡ് കാലഘട്ടം പരിഗണിച്ചുള്ള തുക മാത്രമേ ഈടാക്കാവുവെന്നു വ്യക്തമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ടെന്നു സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. സ്‌കൂളുകളുടെ വരവ്, ചെലവ് കണക്കാക്കി ഫീസ് കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഫീസ് നിര്‍ണ്ണയം സംബന്ധിച്ച് സര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടെ സ്‌കൂളുകളുടെ ഇത്തരം ആവശ്യം അനാവശ്യമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതുടര്‍ന്നാണ് ഫീസ് നിയന്ത്രിക്കുന്നതില്‍ ഇടപെടാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.

Next Story

RELATED STORIES

Share it