Kerala

പി വി അന്‍വറിന്റെ ബന്ധുവിന്റെ തടയണ പൊളിക്കാന്‍ എത്ര സമയം വേണമെന്നറിയിക്കാന്‍ കലക്ടര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം

ഉത്തരവു നടപ്പാക്കിയില്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. ഉടമ തടയണ പൊളിച്ചുമാറ്റുന്നില്ലെങ്കില്‍ സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. തടയണയില്‍ വെള്ളം നിറഞ്ഞു കിടക്കുകയാണന്ന് പരാതിക്കാര്‍ കോടതിയെ അറിയിച്ചു.കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും

പി വി അന്‍വറിന്റെ ബന്ധുവിന്റെ തടയണ പൊളിക്കാന്‍ എത്ര സമയം വേണമെന്നറിയിക്കാന്‍ കലക്ടര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം
X

കൊച്ചി: പി വി അന്‍വര്‍ എംഎല്‍എ യുടെ ഭാര്യാ പിതാവിന്റെ കക്കാടംപൊയില്‍ ചീങ്കണ്ണി പാലിയിലെ ഭൂമിയിലെ തടയണപൊളിച്ചു നീക്കാന്‍ എത്ര സമയം വേണമെന്ന് അറിയിക്കാന്‍ മലപ്പുറം കലക്ടര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. അന്‍വറിന്റെ ഭാര്യാപിതാവ് സി കെ അബ്ദുള്‍ ലത്തീഫ് ഉത്തരവ് പുര്‍ണമായും നടപ്പാക്കുന്നില്ലന്ന് ജിയോളജിസ്റ്റ് റിപോര്‍ട് നല്‍കിയിട്ടുണ്ടന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയപ്പോഴാണ് തടയണ പൊളിക്കാന്‍ എത്ര സമയം ആവശ്യമാണെന്ന് കോടതി ആരാഞ്ഞത്.ഉത്തരവു നടപ്പാക്കിയില്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. ഉടമ തടയണ പൊളിച്ചുമാറ്റുന്നില്ലെങ്കില്‍ സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. തടയണയില്‍ വെള്ളം നിറഞ്ഞു കിടക്കുകയാണന്ന് പരാതിക്കാര്‍ കോടതിയെ അറിയിച്ചു.കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.തടയണയുടെ വശങ്ങള്‍ പൊളിച്ച് വെള്ളം ഒഴുക്കി വിടണമെന്ന് നേരത്തെ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. കാലവര്‍ഷം തുടങ്ങുന്നതിനു മുന്‍പു തന്നെ തടയണ പൊളിക്കണമെന്ന നിര്‍ദ്ദേശമാണ് കോടതി നല്‍കിയിരുന്നത്.

Next Story

RELATED STORIES

Share it