Kerala

സ്ഥലം മാറ്റം:കോഴിക്കോട് മുന്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി

കൊല്ലം ലേബര്‍ കോടതിയിലേക്ക് സ്ഥലം മാറ്റിയ നടപടി ചോദ്യം ചെയ്തു കോഴിക്കോട് മുന്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി എസ് കൃഷ്ണകുമാര്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്

സ്ഥലം മാറ്റം:കോഴിക്കോട് മുന്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി
X

കൊച്ചി: സ്ഥലം മാറ്റ ഉത്തരവ് ചോദ്യം ചെയ്തു കോഴിക്കോട് മുന്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി എസ് കൃഷ്ണകുമാര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. കൊല്ലം ലേബര്‍ കോടതിയിലേക്ക് സ്ഥലം മാറ്റിയ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്. മുന്‍കൂട്ടി അനുവാദം വാങ്ങാതെ സ്ഥലം മാറ്റിയ നടപടി ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചത്.

സിവിക് ചന്ദ്രന് എതിരായ ലൈംഗിക പീഡന കേസിലെ മുന്‍കൂര്‍ ജാമ്യ ഉത്തരവിലെ വിവാദ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു എസ് കൃഷ്ണകുമാറിനെ കൊല്ലം ലേബര്‍ കോടതിയിലേക്ക് മാറ്റിയത്.കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ആയ തന്നെ കൊല്ലം ലേബര്‍ കോടതിയിലെ ഡെപ്യൂട്ടേഷന്‍ പോസ്റ്റിലേക്ക് മാറ്റിയത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു ജഡ്ജി എസ് കൃഷ്ണകുമാറിന്റെ ഹരജിയിലെ വാദം. അടുത്ത മെയ് 31 ന് വിരമിക്കാനിരിക്കുന്ന തനിക്ക് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷനസ് ജഡ്ജിയായിരിക്കാന്‍ അര്‍ഹതയുണ്ടെന്നും ഹരജിയില്‍ ബോധിപ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it