Kerala

സെസി സേവ്യറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

സെസി എത്രയും വേഗം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാന്‍ കോടതി നിര്‍ദ്ദേശിച്ചു.

സെസി സേവ്യറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ  തള്ളി
X

കൊച്ചി: ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളി.സെസി എത്രയും വേഗം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാന്‍ കോടതി നിര്‍ദ്ദേശിച്ചു.തനിക്കെതിരായ വഞ്ചനാക്കുറ്റം നിലനില്‍ക്കില്ല. സുഹൃത്തുക്കള്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നായിരുന്നു സെസി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ സെസിയുടെ വാദം കോടതി തള്ളി.സെസിക്കെതിരെ പോലിസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണെങ്കിലും ഇവരെ അറസ്റ്റു ചെയ്യാന്‍ പോലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

Next Story

RELATED STORIES

Share it