Kerala

ഭെല്‍ ഇ എംഎല്‍ കമ്പനിയുടെ ഓഹരി കൈമാറ്റം: വിധി പുനപരിശോധിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഹരജി ഹൈക്കോടതി തള്ളി

ഓഹരി കൈമാറ്റം പൂര്‍ത്തിയാക്കി വിധി അടിയന്തിരമായി നടപ്പാക്കണമെന്നും അല്ലാത്തപക്ഷം ജൂണ്‍ ഒന്നിന് കേന്ദ്ര വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു

ഭെല്‍ ഇ എംഎല്‍ കമ്പനിയുടെ ഓഹരി കൈമാറ്റം: വിധി പുനപരിശോധിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഹരജി ഹൈക്കോടതി തള്ളി
X

കൊച്ചി:കാസര്‍കോട് ഭെല്‍ ഇ എംഎല്‍ കമ്പനിയുടെ ഓഹരി കൈമാറ്റം പൂര്‍ത്തിയാക്കണമെന്ന വിധി പുനപരിശോധിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഹരജി ഹൈക്കോടതി തള്ളി. ഓഹരി കൈമാറ്റം പൂര്‍ത്തിയാക്കി വിധി അടിയന്തിരമായി നടപ്പാക്കണമെന്നും അല്ലാത്തപക്ഷം ജൂണ്‍ ഒന്നിന് കേന്ദ്ര വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ഓഹരി കൈമാറ്റത്തിനുള്ള തീരുമാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചര്‍ച്ച ചെയ്ത് തീരുമാനിച്ചെങ്കിലും നടപ്പാക്കാത്ത സാഹചര്യത്തില്‍ ഭെല്‍ ഇഎംഎല്‍ ജീവനക്കാരനും എസ് ടി യു ജനറല്‍ സെക്രട്ടറിയുമായ കെ പി മുഹമ്മദ് അഷ്റഫ് അഡ്വ.പി ഇ സജല്‍ മുഖേന നല്‍കിയ ഹരജിയില്‍ 2020 ഒക്ടോബര്‍ 13 ന് മൂന്ന് മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.

വിധി നടപ്പാക്കാത്ത സാഹചര്യത്തില്‍ ഹരജിക്കാരന്‍ നല്‍കിയ കോടതി അലക്ഷ്യ ഹരജിയിലാണ് പുതിയ ഉത്തരവ്.ഇതിനിടയില്‍ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് വേണ്ടി വ്യവസായ വകുപ്പ് സെക്രട്ടറി നല്‍കിയ ഹരജി ഹൈക്കോടതി തള്ളുകയും ചെയ്തു.

Next Story

RELATED STORIES

Share it