Kerala

കേരള ബാങ്കിലെ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു

പിഎസ്‌സിക്കു വിടാത്ത തസ്തികളിലേക്കാണ് നിയമനം നടത്താന്‍ തീരുമാനിച്ചതെന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചുവെങ്കിലും ഈ വാദം കോടതി അംഗീകരിച്ചില്ല. കേരള ബാങ്കില്‍ ചീഫ് എക്സിക്യുട്ടിവ് ഓഫിസര്‍ മുതല്‍ പ്യൂണ്‍ വരെയുള്ള തസ്തികകളില്‍ നിയമനം നടത്തുന്നതിനു പിഎസ്‌സിക്കു മാത്രമാണ് അധികാരമെന്നു ഹരജിക്കാര്‍ ബോധിപ്പിച്ചു

കേരള ബാങ്കിലെ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു
X

കൊച്ചി: കേരള ബാങ്കിലെ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. 1,856 പേരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനമാണ് ഹൈക്കോടതി തടഞ്ഞത്. സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്തു പിഎസ്‌സി ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി. പിഎസ്‌സിക്കു വിടാത്ത തസ്തികളിലേക്കാണ് നിയമനം നടത്താന്‍ തീരുമാനിച്ചതെന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചുവെങ്കിലും ഈ വാദം കോടതി അംഗീകരിച്ചില്ല. കേരള ബാങ്കില്‍ ചീഫ് എക്സിക്യുട്ടിവ് ഓഫിസര്‍ മുതല്‍ പ്യൂണ്‍ വരെയുള്ള തസ്തികകളില്‍ നിയമനം നടത്തുന്നതിനു പിഎസ്‌സിക്കു മാത്രമാണ് അധികാരമെന്നു ഹരജിക്കാര്‍ ബോധിപ്പിച്ചു.

കൂട്ട സ്ഥിരപ്പെടുത്തലുകള്‍ ആവശ്യപ്പെടും മുന്‍പ് പഠനം നടത്തണമെന്നും സാമ്പത്തിക ബാധ്യത എത്രയെന്നു ശുപാര്‍ശയില്‍ വ്യക്തമാക്കിയിട്ടില്ലെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.കേരള ബാങ്കിലെ നിയമനങ്ങള്‍ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ സഹകരണ വകുപ്പ് മടക്കിയിരുന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് താല്‍്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനായിരുന്നു കേരളബാങ്ക് നീക്കം. അടിസ്ഥാന നടപടികള്‍ പോലും പൂര്‍ത്തിയാക്കിയില്ലെന്ന് സെക്രട്ടറി കേരളബാങ്ക് സിഇഒക്ക് അയച്ച കത്തില്‍ പറഞ്ഞിട്ടുണ്ടെന്നു ഹരജിക്കാര്‍ വ്യക്തമാക്കി.ഇത്രയധികം ജീവനക്കാരെ സ്ഥിരപ്പെടുത്തിയാലുണ്ടാകുന്ന സാമ്പത്തിക ബാധ്യത പഠിക്കാതെയും സഹകരണ രജിസ്ട്രാറുടെ അംഗീകാരം തേടാതെയുമാണ് വകുപ്പിന് ശുപാര്‍ശ സമര്‍പ്പിച്ചത്.

താല്‍കാലികക്കാരെ നിയമിക്കാന്‍ രജിസ്ട്രാറുടെ അനുമതി വേണ്ടെന്ന തീരുമാനമാണ് കേരളബാങ്ക് മറയാക്കിയത്. സ്ഥിരപ്പെടുത്തലിനായി ശുപാര്‍ശ ചെയ്യും മുമ്പ് ഇത് ആവശ്യമാണെന്ന് സഹകരണ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. നിലവിലുള്ള തീരുമാന പ്രകാരം ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതു കേരള സഹകരണ സംഘം നിയമത്തിന്റെ ലംഘനമാണെന്നു ഹരജിയില്‍ പറയുന്നു. നിയമവിരുദ്ധമായി വ്യവസ്ഥകള്‍ പാലിക്കാതെയുള്ള നിയമനങ്ങള്‍ ക്രമപ്പെടുത്തുന്നതിനു സര്‍ക്കാരിനു അധികാരമില്ലെന്നും ഹരജിക്കാര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it