- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മകരവിളക്ക്: ശബരിമലയിൽ സുരക്ഷ കൂടുതൽ ശക്തമാക്കും
മകരജ്യോതി ദര്‍ശനത്തിനായി ഭക്തര്‍ തമ്പടിക്കുന്ന പാണ്ടിത്താവളം പോലെയുള്ള ഉയര്‍ന്ന ഭാഗങ്ങളില്‍ നിരന്തരം സുരക്ഷാ പരിശോധനയും നിരീക്ഷണവും നടത്തും.
തിരുവനന്തപുരം: മകരവിളക്ക് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ അവലോകന യോഗം ചേർന്നു. മകരവിളക്കിനോട് അനുബന്ധിച്ച് ശബരിമലയിൽ സുരക്ഷ കൂടുതൽ ശക്തമാക്കാനും തിരക്ക് നിയന്ത്രിക്കുന്നതിന് കൂടുതൽ പോലിസിനെ വിന്യാസിപ്പിക്കാനും ചർച്ചയിൽ തീരുമാനിച്ചു. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍ വാസുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തിരക്ക് വര്‍ധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് എല്ലാ വകുപ്പുകളിലും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് പ്രസിഡന്‍റ് നിർദേശിച്ചിരുന്നു.
മകരജ്യോതി ദര്‍ശനത്തിനായി ഭക്തര്‍ തമ്പടിക്കുന്ന പാണ്ടിത്താവളം പോലെയുള്ള ഉയര്‍ന്ന ഭാഗങ്ങളില്‍ നിരന്തരം സുരക്ഷാ പരിശോധനയും നിരീക്ഷണവും നടത്തുമെന്ന് ശബരിമല സ്‌പെഷ്യല്‍ ഓഫീസര്‍ എസ് സുജിത് ദാസ് പറഞ്ഞു. വന്യ ജീവി ശല്യം നേരിടുന്ന ഭാഗങ്ങളില്‍ അവയെ തുരത്താനായി സ്‌പെഷ്യല്‍ സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. വനത്തിനുള്ളില്‍ അകപ്പെട്ട് പോകുന്ന അയ്യപ്പഭക്തരെ സുരക്ഷിത സ്ഥാനത്തെത്തിക്കുന്നതിനായി സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും വനം വകുപ്പ് യോഗത്തിൽ അറിയിച്ചു. ആശുപത്രികളില്‍ മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പും വ്യക്തമാക്കി.
RELATED STORIES
മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ബിജെപി മുന്നണി ലീഡ് ചെയ്യുന്നു
23 Nov 2024 3:23 AM GMTപാലക്കാട് യുഡിഎഫിന് ലീഡ്, വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍...
23 Nov 2024 3:15 AM GMTവയനാട്, പാലക്കാട്, ചേലക്കര: ജനവിധി ഇന്നറിയാം; എട്ടരയോടെ ആദ്യ...
23 Nov 2024 1:12 AM GMTവിരണ്ടോടിയ കാള സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുവീഴ്ത്തി
23 Nov 2024 12:58 AM GMTസംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMT