Kerala

ഹൈവേ കവര്‍ച്ചാ സംഘത്തിലെ ഒരു പ്രതി കൂടി പിടിയില്‍

മലപ്പുറം ഊര്‍ങ്ങാട്ടിരി മൈത്രക്കരയില്‍ കൂനിമ്മല്‍ വീട്ടില്‍ മുഹമ്മദ് റിന്‍ഷിദ് (31) നെയാണ് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ആറ് ആയി

ഹൈവേ കവര്‍ച്ചാ സംഘത്തിലെ ഒരു പ്രതി കൂടി പിടിയില്‍
X

കൊച്ചി: വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച കാറില്‍ ഹൈവേയില്‍ കവര്‍ച്ചക്കെത്തിയ സംഘത്തിലെ ഒരു പ്രതി കൂടി പോലിസ് പിടിയില്‍ . മലപ്പുറം ഊര്‍ങ്ങാട്ടിരി മൈത്രക്കരയില്‍ കൂനിമ്മല്‍ വീട്ടില്‍ മുഹമ്മദ് റിന്‍ഷിദ് (31) നെയാണ് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ആറ് ആയി.

ജൂലൈ 8 ന് പുലര്‍ച്ചെ ദേശീയ പാതയില്‍ കരിയാടാണ് സംഭവം. പോലിസ് പരിശോധന നടത്തുമ്പോള്‍ വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച കാര്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഹൈവേയില്‍ കവര്‍ച്ചയായിരുന്നു ഇവരുടെ ലക്ഷ്യം. അതിന് തയ്യാറെടുക്കുമ്പോഴാണ് പോലിസ് സാഹസികമായി മൂന്നുപേരെ പിടികൂടിയത്. ഇയാള്‍ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

സംഭവത്തെക്കുറിച്ച് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ പിടിയിലാകുന്നത്. സി ഐ കെ ജെ പീറ്റര്‍, എസ്‌സിപിഒ മാരായ ശ്യാംകുമാര്‍ , റോണി അഗസ്റ്റിന്‍, എല്‍ദോസ് എന്നിവരാണ് പോലിസ് സംഘത്തിലുണ്ടായിരുന്നത്.

Next Story

RELATED STORIES

Share it