Kerala

അമിതവേഗതയില്‍ കാറോടിച്ച് ഹോംഗാര്‍ഡിനെ ഇടിച്ചിട്ട പോലിസുകാരനെതിരേ കേസെടുത്തു

പേരൂര്‍ക്കട എസ്എപി ക്യാംപിലെ ഉദ്യോഗസ്ഥന്‍ കൃഷ്ണമൂര്‍ത്തിക്കെതിരേയാണ് കേസെടുത്തത്.

അമിതവേഗതയില്‍ കാറോടിച്ച് ഹോംഗാര്‍ഡിനെ ഇടിച്ചിട്ട പോലിസുകാരനെതിരേ കേസെടുത്തു
X

തിരുവനന്തപുരം: അമിതവേഗത്തില്‍ കാറോടിച്ച് ഹോംഗാര്‍ഡിനെ ഇടിച്ചിട്ട പോലിസുകാരനെതിരേ കേസെടുത്തു. പേരൂര്‍ക്കട എസ്എപി ക്യാംപിലെ ഉദ്യോഗസ്ഥന്‍ കൃഷ്ണമൂര്‍ത്തിക്കെതിരേയാണ് കേസെടുത്തത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഹോംഗാര്‍ഡ് അനില്‍കുമാറിനെയാണ് എസ്എപി ക്യാംപിലെ ഉദ്യോഗസ്ഥന്‍ കൃഷ്ണമൂര്‍ത്തി ഓടിച്ച കാര്‍ ഇടിച്ചിട്ടത്. പേരൂര്‍ക്കട എസ്എപി ക്യാംപിന് സമീപമായിരുന്നു അപകടം. നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടിയെങ്കിലും കാര്‍ ഉപേക്ഷിച്ച് കൃഷ്ണമൂര്‍ത്തി എസ്എപി ക്യാംപിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. അപകടമുണ്ടായി മണിക്കൂറുകള്‍ക്കുശേഷമാണ് കേസെടുക്കാന്‍ പോലിസ് തയ്യാറായത്.

പരിക്കേറ്റയാള്‍ പരാതി നല്‍കാത്തതിനാലാണ് കേസെടുക്കാത്തതെന്നായിരുന്നു പേരൂര്‍ക്കട പോലിസിന്റെ വിശദീകരണം. പിന്നീട് ചികില്‍സയില്‍ കഴിയുന്ന ഹോംഗാര്‍ഡ് അനില്‍കുമാറിന്റെ മൊഴിയെടുത്ത ശേഷമാണ് പോലിസ് കേസെടുത്തത്. അപകടകരമായി വാഹനമോടിച്ചത് ഉള്‍പ്പടെയുളള വകുപ്പുകളാണ് പോലിസുകാരനെതിരേ ചുമത്തിയിരിക്കുന്നത്. അപകടത്തില്‍ അനില്‍കുമാറിന്റെ കാലിന് സാരമായി പരിക്കേറ്റിരുന്നു.

Next Story

RELATED STORIES

Share it