- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇ എസ് ഐ കോര്‍പറേഷനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ ; തൊഴിലാളിക്ക് ചികില്‍സാ ചെലവ് നിഷേധിച്ചത് അവകാശ ലംഘനം
എറണാകുളം മീമ്പാറ സ്വദേശി എന്‍ സുരേന്ദ്രന് ചെലവായ 71,797 രൂപ ഇ എസ് ഐ കോര്‍പറേഷന്‍ മടക്കി നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു
കൊച്ചി : ഇ എസ് ഐ ഇന്‍ഷ്വറന്‍സ് കവറേജില്‍ അംഗത്വമെടുത്ത് രണ്ട് വര്‍ഷത്തിനിടയിലുണ്ടായ ഗുരുതര രോഗത്തിന് ചികില്‍സയ്ക്കായി ചെലവായ പണം തൊഴിലാളിക്ക് നിഷേധിച്ചത് മനുഷ്യാവകാശ ലംഘനമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്.എറണാകുളം മീമ്പാറ സ്വദേശി എന്‍ സുരേന്ദ്രന് ചെലവായ 71,797 രൂപ ഇ എസ് ഐ കോര്‍പറേഷന്‍ മടക്കി നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
2016 ജനുവരി 1 നാണ് പരാതിക്കാരനായ എന്‍ സുരേന്ദ്രന്‍ ഇ എസ് ഐ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേര്‍ന്നത്. ഒരു സ്വകാര്യ സ്ഥാപനത്തിലെ ഉദേ്യാഗസ്ഥനായ സുരേന്ദ്രന്‍ അന്നുമുതല്‍ ഇന്‍ഷ്വറന്‍സ് വിഹിതം അടയ്ക്കുന്നുണ്ട്. എന്നാല്‍ സുരേന്ദ്രന്റെ രജിസ്‌ട്രേഷന്‍ തീയതി 2016 ഫെബ്രുവരി 11 ആണെന്നാണ് ഇ എസ് ഐ കോര്‍പറേഷന്റെ വാദം. 2018 ഫെബ്രുവരി 7 ന് സുരേന്ദ്രന്‍ ന്യൂറോ സംബന്ധമായ അസുഖത്തിന് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിക്കപ്പെട്ടു. ഫെബ്രുവരി 17 ന് ആശുപത്രിയില്‍ നിന്നും വിടുതല്‍ ചെയ്തു. 71797 രൂപ ചെലവായി.
സുരേന്ദ്രന്റെ കവറേജ് തീയതി 2016 ഫെബ്രുവരി 11 ആണെന്നും രോഗബാധിതനായത് 2018 ഫെബ്രുവരി 7 നാണെന്നും കോര്‍പറേഷന്‍ കമ്മീഷനില്‍ നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു. രജിസ്‌ട്രേഷന്‍ തീയതി മുതല്‍ 2 വര്‍ഷം പൂര്‍ത്തിയായാല്‍ മാത്രമേ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികില്‍സക്ക് അര്‍ഹനാവുകയുള്ളൂവെന്നും കോര്‍പറേഷന്‍ അറിയിച്ചു.എന്നാല്‍ തന്റെ സര്‍വീസ് 2016 ജനുവരി ഒന്നിന് ് ആരംഭിച്ചതായി പരാതിക്കാരന്‍ അറിയിച്ചു. അന്നുമുതല്‍ ഇന്‍ഷ്വറന്‍സ് വിഹിതവും അടയ്ക്കുന്നുണ്ട്.സ്‌പെഷ്യലൈസ്ഡ് ചികില്‍സയുടെ ആനുകൂല്യം ലഭിക്കാന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി 2 കൊല്ലം തികഞ്ഞിരിക്കണമെന്ന കോര്‍പറേഷന്റെ തര്‍ക്കം നിയമത്തിനും ചട്ടത്തിനും വിരുദ്ധമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. തൊഴിലാളികളുടെ ക്ഷേമത്തിനു വേണ്ടിയുണ്ടാക്കിയ ഇ എസ് ഐ നിയമത്തിന്റെ ഉദ്ദേശലക്ഷ്യം. ഇത്തരം നിലപാട് കാരണം ഭുര്‍ബലപ്പെട്ടു. പരാതിക്കാരന്‍ 2016 ജനുവരി 1 മുതല്‍ വിഹിതം അടയ്ക്കുന്നുണ്ടെങ്കില്‍ രജിസ്‌ട്രേഷന്‍ നിലവില്‍ വന്നത് 2016 ഫെബ്രുവരി 11 നാണെന്ന് കോര്‍പറേഷന് വാദിക്കാന്‍ കഴിയില്ലെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
RELATED STORIES
അതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര് ലീഗില് കുതിപ്പ് തുടര്ന്ന് ലിവര്പൂള്; ലാ ലിഗയില് റയല്...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMT