Kerala

പിണങ്ങി പോയ ഭാര്യയുടെ വീട്ടിലെത്തി ഭര്‍ത്താവ് പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി

തേങ്കുറിശ്ശി മാനാംകുളമ്പ് കൊളക്കപ്പാടംവീട്ടില്‍ രമേശാണ് (36) മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

പിണങ്ങി പോയ ഭാര്യയുടെ വീട്ടിലെത്തി ഭര്‍ത്താവ്   പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി
X

പാലക്കാട്: പിണങ്ങി പോയ ഭാര്യയുടെ വീട്ടിലെത്തി പെട്രോളൊഴിച്ച് തീകൊളുത്തി ഭര്‍ത്താവ് ജീവനൊടുക്കി. തേങ്കുറിശ്ശി മാനാംകുളമ്പ് കൊളക്കപ്പാടംവീട്ടില്‍ രമേശാണ് (36) മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

കൊടുവായൂര്‍ എത്തനൂര്‍ കല്ലങ്കാട്ടിലെ ഭാര്യവീട്ടിലേക്ക് എത്തിയ രമേശ് പെട്രോള്‍ ശരീരത്തില്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഭാര്യ ഷീബ വെള്ളമൊഴിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍, അല്പസമയത്തിനുശേഷം കൂടുതല്‍ പെട്രോള്‍ ഒഴിച്ച് വീണ്ടും രമേശ് തീകൊളുത്തുകയായിരുന്നു.

ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഭാര്യ രമേശിനെതിരേ പോലിസില്‍ പരാതി നല്‍കിയിരുന്നതായി പുതുനഗരം എസ്‌ഐ കെ അജിത് പറഞ്ഞു. ഇന്‍ക്വസ്റ്റിനും പോസ്റ്റുമോര്‍ട്ടത്തിനുംശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം സംസ്‌കരിച്ചു.

Next Story

RELATED STORIES

Share it