- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ന്യൂനമര്‍ദ്ദ പാത്തി; നാല് ജില്ലകളില്‍ അതിശക്തമായ മഴ

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ അതിശക്ത മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കന്‍ കര്‍ണാടകയ്ക്കും തെലങ്കാനയ്ക്കും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതും കോമറിന്‍ മേഖലയില്‍ കേരളത്തിനും തമിഴ്‌നാടിനു മുകളിലൂടെ 1.5 കിലോമീറ്റര്‍ ഉയരത്തിലായി ന്യുനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതുമാണ് കേരളത്തില്‍ അതിശക്ത മഴ തുടരാന്‍ കാരണം. അടുത്ത 5 ദിവസം സംസ്ഥാനത്ത് വ്യാപകമായി ഇടി / മിന്നലോട് കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.
അതിശക്ത മഴ മുന്നറിയിപ്പ് ഒരു ജില്ലയില്‍ നിന്ന് 4 ജില്ലകളിലേക്ക് നീട്ടി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
18/08/2024 ന് കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. 19ന് പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
18/08/24ന് കാസര്‍ഗോഡ് മഞ്ഞ അലര്‍ട്ട്. 19/08/2024 ന് കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ്. 20/08/2024ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്. 21/08/2024: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മഞ്ഞ അലര്‍ട്ടാണ്.
RELATED STORIES
ശ്രാവസ്തിയില്‍ ഒരു മദ്റസ കൂടി പൊളിച്ചു
21 Jun 2025 2:47 PM GMTഗുരുതര വീഴ്ച; മൂന്ന് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
21 Jun 2025 10:27 AM GMTസ്കൂട്ടര്‍ യാത്രയ്ക്കിടെ മരക്കൊമ്പ് വീണ് തലയോട്ടി തകര്‍ന്ന് യുവാവിന്...
21 Jun 2025 8:54 AM GMTമോദിയെ കുറിച്ച് റീല്‍; 'ദി സവാള വടയുടെ' ഇന്‍സ്റ്റഗ്രാം പേജ് തടഞ്ഞു
21 Jun 2025 7:26 AM GMTഫലസ്തീന് വേണ്ടി സംഭാവന പിരിച്ച ഇമാമിനെതിരേ കേസ്
20 Jun 2025 5:48 PM GMTവാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ...
20 Jun 2025 5:24 PM GMT