Kerala

ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന് റെക്കോഡ് ഭൂരിപക്ഷം

1984 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നേടിയ 1,30,624 വോട്ടിന്റെ ഭൂരിപക്ഷം ഡീന്‍ മറികടുന്നു. 65 ശതമാനം വോട്ടെണ്ണിയപ്പോള്‍ ഡീന്‍ കുര്യാക്കോസിന്റെ ഭൂരിപക്ഷം 1,31,000 കടന്നു.

ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന് റെക്കോഡ് ഭൂരിപക്ഷം
X

തിരുവനന്തപുരം: ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡീന്‍ കുര്യാക്കോസിന് റെക്കോര്‍ഡ് ഭൂരിപക്ഷം. 1984ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നേടിയ 1,30,624 വോട്ടിന്റെ ഭൂരിപക്ഷം ഡീന്‍ മറികടുന്നു. 65 ശതമാനം വോട്ടെണ്ണിയപ്പോള്‍ ഡീന്‍ കുര്യാക്കോസിന്റെ ഭൂരിപക്ഷം 1,31,000 കടന്നു.

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ മുന്നേറ്റം തുടര്‍ന്ന ഡീന്‍ കുര്യാക്കോസിന് ഒരിക്കല്‍ പോലും വെല്ലുവിളി ഉയര്‍ത്താന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്സ് ജോര്‍ജ്ജിന് കഴിഞ്ഞില്ല. ഒരോ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോഴും വ്യക്തമായ ലീഡോടെ മുന്നോട്ടു പോകുകയായിരുന്നു യുഡിഎഫ്. പാര്‍ലമെന്റ് മണ്ഡലത്തിലെ തൊടുപുഴ, ദേവികുളം, മൂവാറ്റുപുഴ, പീരുമേട്, ഇടുക്കി, കോതമംഗലം, ഉടുമ്പന്‍ചോല നിയോജക മണ്ഡലങ്ങളിലെല്ലാം മികച്ച ഭൂരിപക്ഷം നേടിയാണ് ഡീനിന്റെ മുന്നേറ്റം.

ഇടയ്ക്ക് ഉടുമ്പന്‍ചോല മണ്ഡലത്തില്‍ മാത്രമാണ് എല്‍ഡിഎഫിന് അല്‍പം ചലനം ഉണ്ടാക്കാന്‍ സാധിച്ചത്. ഈ നിലയില്‍ തുടര്‍ന്നാല്‍ ഒന്നര ലക്ഷം വോട്ടിന്റെ വരെ ഭൂരിപക്ഷം ഇടുക്കിയില്‍ ലഭിക്കുമെന്ന് യുഡിഎഫ് വിലയിരുത്തുന്നു. 2014 ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജ് 52000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഡീന്‍ കുര്യാക്കോസിനെ പരാജയപ്പെടുത്തിയത്. തൊടുപുഴ, കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളില്‍ മാത്രമായിരുന്നു ഡീന് നേരിയ ഭൂരിപക്ഷം നേടാന്‍ അന്ന് സാധിച്ചത്.

Next Story

RELATED STORIES

Share it