- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ നരിയമ്പാറ സ്വദേശി മനു മനോജ് (24) ആണ് ജീവനൊടുക്കിയത്. മുട്ടം ജില്ലാ ജയിലിലാണു പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇടുക്കി: കട്ടപ്പനയില്‍ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഓട്ടോ ഡ്രൈവറെ ജയിലിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ നരിയമ്പാറ സ്വദേശി മനു മനോജ് (24) ആണ് ജീവനൊടുക്കിയത്. മുട്ടം ജില്ലാ ജയിലിലാണു പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പീഡനത്തിനിരയായി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ചികില്‍സയിലിരിക്കെ അഞ്ചുദിവസം മുമ്പ് മരിച്ചിരുന്നു. ഒക്ടോബര്‍ 23നാണ് പീഡനത്തിനിരയായ 16കാരി തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യാശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികില്‍സയിലിരിക്കെ 31ന് മരിച്ചു.
ആത്മഹത്യാശ്രമത്തിന് രണ്ടുദിവസം മുമ്പാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് കാണിച്ച് കുടുംബം മനുവിനെതിരേ പരാതി നല്‍കിയത്. പോക്‌സോ വകുപ്പ് പ്രകാരം പോലിസ് കേസെടുത്തെങ്കിലും ഒളിവില്‍ പോയ മനു പെണ്‍കുട്ടി തീക്കൊളുത്തി ജീവനൊടുക്കാന്‍ ശ്രമം നടത്തിയതോടെ പോലിസില്‍ കീഴടങ്ങുകയായിരുന്നു.