Kerala

ഇടുക്കിയില്‍ അമ്മയും മകളും ഒരു മുറിയില്‍ മരിച്ച നിലയില്‍

കാനത്തില്‍ ലളിത വാമദേവനെ (63) തൂങ്ങിമരിച്ച നിലയിലും അമ്മ മീനാക്ഷിയമ്മയെ (90) നിലത്ത് മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.

ഇടുക്കിയില്‍ അമ്മയും മകളും ഒരു മുറിയില്‍ മരിച്ച നിലയില്‍
X

ഇടുക്കി: നെടുങ്കണ്ടം പുഷ്പകണ്ടത്ത് അമ്മയെയും മകളെയും ഒരു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാനത്തില്‍ ലളിത വാമദേവനെ (63) തൂങ്ങിമരിച്ച നിലയിലും അമ്മ മീനാക്ഷിയമ്മയെ (90) നിലത്ത് മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ലളിതയുടെ കൈഞരമ്പ് മുറിഞ്ഞ നിലയിലാണ്. വാതില്‍ അകത്തുനിന്നും പൂട്ടിയ നിലയിലും ജനാലകള്‍ തുറന്ന നിലയിലുമായിരുന്നു. സ്ത്രീകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ലളിതയുടെ മകന്‍ ഫോണില്‍ വിളിച്ചെങ്കിലും എടുക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികളെ വിവരം തിരക്കാന്‍ അറിയിക്കുകയായിരുന്നു.

അയല്‍വാസികള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കട്ടപ്പന ഡിവൈഎസ്പി രാജ്മോഹനന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മരണത്തില്‍ ദുരൂഹതയെന്തെങ്കിലുമുണ്ടോയെന്ന് കണ്ടെത്തുന്നതിന് വിശദമായ അന്വേഷണം നടത്തും. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. നെടുങ്കണ്ടം പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Next Story

RELATED STORIES

Share it