- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ മാര്‍ച്ച് 25 മുതല്‍ 27 വരെ ബോള്‍ഗാട്ടി പാലസില്‍
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡിഐജി രവി മുഖ്യപ്രഭാഷണം നടത്തും.കെബിപ്, കെഎംആര്‍എല്‍, കെഎംബി, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ഐഡബ്ല്യുഎഐ, നേവി, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഐഎംയു എന്നീ സ്ഥാപനങ്ങളുടെ അംഗീകാരവും പിന്തുണയും ഐബിഎംസിനുണ്ട്.
കൊച്ചി: മൂന്ന് പതിപ്പിലൂടെ രാജ്യത്തെ ബോട്ട്, മറൈന്‍ വ്യവസായങ്ങളുടെ മുന്‍നിര പ്രദര്‍ശനമായി വളര്‍ന്ന ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ (ഐബിഎംഎസ്) നാലാമത് പതിപ്പ് മാര്‍ച്ച് 25 മുതല്‍ 27 വരെ കൊച്ചി ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.നീളം കൂടിയ കടല്‍ത്തീരമുള്ളതിനാല്‍ കേരളം പണ്ടു മുതലേ ഒരു സാമുദ്രിക വാതായനമാണെന്ന് ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ സംഘാടകരായ ക്രൂസ് എക്‌സോപസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു.
കിഴക്കിനും പടിഞ്ഞാറിനുമിടയിലുള്ള വാണിജ്യ കപ്പല്‍പ്പാതയ്ക്കിടയ്ക്കാണ് എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന കൊച്ചി തുറമുഖത്തിന്റെ സ്ഥാനം. മാരിടൈം ഹൈവേയുമായി മറ്റൊരു ഇന്ത്യന്‍ തുറമുഖത്തിനും ഇത്ര സാമീപ്യമില്ല. ഇവയെല്ലാം ചേര്‍ന്നാണ് കൊച്ചിയെ ഒരു പ്രമുഖ മാരിടൈം ഹബ്ബായി വളര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടേയും വളര്‍ച്ച. സ്പീഡ് ബോട്ടുകള്‍, എന്‍ജിനുകള്‍, നാവിഗേഷനല്‍ സിസ്റ്റങ്ങള്‍, ജലകായികവിനോദ (വാട്ടര്‍സ്‌പോര്‍ട്‌സ്) ഉല്‍പ്പന്ന നിര്‍മാതാക്കള്‍, ഉപകരണങ്ങള്‍, മറ്റ് അനുബന്ധ സേവനദാതാക്കള്‍ തുടങ്ങി 45ഓളം സ്ഥാപനങ്ങള്‍ ഈ വര്‍ഷത്തെ പ്രദര്‍ശനത്തില്‍ പങ്കെടുക്കുമെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു.
ഈ മേഖലയില്‍ നിന്നുള്ള 3500ലേറെ ബിസിനസ് സന്ദര്‍ശകരേയും പ്രതീക്ഷിക്കുന്നു.മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡിഐജി രവി മുഖ്യപ്രഭാഷണം നടത്തും.കെബിപ്, കെഎംആര്‍എല്‍, കെഎംബി, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ഐഡബ്ല്യുഎഐ, നേവി, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഐഎംയു എന്നീ സ്ഥാപനങ്ങളുടെ അംഗീകാരവും പിന്തുണയും ഐബിഎംസിനുണ്ട്. ഈ മേഖലയിലെ 25 കേരളീയ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഇന്‍ഡസ്ട്രി പവലിയനും കെബിപിന്റെ കീഴില്‍ മേളയില്‍ അണിനിരക്കുമെന്നും സംഘാടകര്‍ വ്യക്തമാക്കി.
മാര്‍ച്ച് 25ന് ഉച്ചയ്ക്ക് 2 മുതല്‍ 5:30 വരെ ഒരു വെണ്ടര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമും മേളയുടെ ഭാഗമായി അരങ്ങേറും. സംരംഭകരും ബയേഴ്‌സും തമ്മിലുള്ള ഒരു ബി2ബി നെറ്റ് വര്‍ക്കിംഗാണ് വെണ്ടര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നതെന്ന് ജോസഫ് കുര്യാക്കോസ് പറഞ്ഞു. പൊതുമേഖലയിലെ പ്രതിരോധ സ്ഥാപനങ്ങള്‍, ഷിപ്പ് യാര്‍ഡുകള്‍, തുറമുഖങ്ങള്‍ തുടങ്ങി വിവിധ സ്ഥാപനങ്ങള്‍ ഇതില്‍ പങ്കെടുക്കും.
എംഎസ്എംഇ മേഖലയ്ക്ക് ഈ രംഗത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഉല്‍പ്പന്നങ്ങളുടേയും സേവനങ്ങളുടേയും സാധ്യതകള്‍ പ്രോഗ്രാം ചര്‍ച്ച ചെയ്യും. കേന്ദ്ര സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ചുവടുപിടിച്ചു നടത്തുന്ന വെണ്ടര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമില്‍ ഓരോ പൊതുമേഖലാ സ്ഥാപനവും എംഎസ്എംഇ മേഖലയ്ക്ക് തുറന്നിടുന്ന ബിസിനസ് സാധ്യതകളും അവതരിപ്പിക്കും. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, നേവല്‍ ഷിപ്പ് റിപ്പയര്‍ യാര്‍ഡ്, കൊച്ചിന്‍ ഷിപ്പ യാര്‍ഡ്, കൊച്ചിന്‍ പോര്‍ട് ട്രസ്റ്റ്, ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളാണ് വെണ്ടര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമില്‍ പങ്കെടുക്കുക.
ഐബിഎംഎസിന്റെ രണ്ടാം ദിവസമായ മാര്‍ച്ച് 26ന് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഷിപ്പ് ടെക്‌നോളജി അലുംമ്‌നി സൊസൈറ്റി (ഡോസ്റ്റാസ്) സംഘടിപ്പിക്കുന്ന ടെക്‌നിക്കല്‍ സെഷന്‍ നടക്കും. കെഎംആര്‍എലിന്റെ വാട്ടര്‍ മെട്രോ 2022 മെയ് മാസത്തോടെ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ കേരളത്തിലെ ജലവിനോദങ്ങള്‍ക്കും അത് കുതിപ്പാകുമെന്ന് സംഘാടകര്‍ പറഞ്ഞു. ജില്ലയിലെ ഉള്‍നാടന്‍ ബോട്ടിംഗ്, മറൈന്‍ സൗകര്യങ്ങള്‍ ആഗോളനിലവാരത്തിലെത്തിയ്ക്കുകയാണ് വാട്ടര്‍ മെട്രോ പദ്ധതിയുടെ അടുത്തഘട്ടം. ഇതിന്റെ ഭാഗമായി കൊച്ചിന്‍ ഷിപ്പയാര്‍ഡ് കെഎംആര്‍എലിനു വേണ്ടി നിര്‍മിക്കുന്ന വാട്ടര്‍ മെട്രോ01 എന്ന കറ്റാമരന്‍ ഇത്തരത്തില്‍പ്പെട്ട 23 വെസലുകളില്‍ ആദ്യത്തേതാകും
.ഇതിലൂടെ കൊച്ചിയില്‍ ആഗോള നിലവാരമുള്ള ഒരു സംയോജിത ജലഗതാഗത സംവിധാനമൊരുക്കാനാണ് ലക്ഷ്യമിടുന്നത്. 10 ദ്വീപുകളിലെ 41 ജട്ടികളെ ബന്ധിപ്പിച്ച് 15 റൂട്ടുകളില്‍ ഓടാനാണ് ഈ വെസലുകള്‍ ഉപയോഗിക്കുക. 75 കിമീ ദൂരം ഉള്‍പ്പെടുന്ന ഈ യാത്രാശൃംഖലയുടെ ഭാഗമായി കൊച്ചിയില്‍ ഒരു ബോട്ട് യാര്‍ഡുമുണ്ടാകും. സിഎസ്എല്‍, സിഎംആര്‍എല്‍, ഐആര്‍എസ് എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി കേരളത്തിനു മാത്രമല്ല രാജ്യത്തിനു തന്നെ മുതല്‍ക്കൂട്ടാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.ഡോസ്റ്റാസ് വൈസ് പ്രസിഡന്റും ഡിംസ്ലൈറ്റ് കണ്‍വീനറുമായ രെജു മോഹന്‍, ഡോസ്റ്റാസ് സെക്രട്ടറി വി ജി ശങ്കര്‍ , ഡിംസ്ലൈറ്റ് സീനിയര്‍ ആങ്കര്‍, ഗിരീഷ് മേനോന്‍, എല്‍കോം ഇന്റര്‍നാഷനല്‍ ജനറല്‍ മാനേജര്‍ പ്രശാന്ത് ഗോപാലകൃഷ്ണന്‍, സംഘാടകരമായ ക്രൂസ് എക്‌സ്‌പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
'ഇവിടെ ആര്‍ക്കും അസുഖങ്ങള്‍ വരരുത് ' ഉത്തരവിട്ട് മേയര്‍
15 Jan 2025 12:20 PM GMTജനങ്ങളുടെ ആശങ്കകളെ ഗൗരവത്തോടെ കാണുന്നു; വനനിയമഭേദഗതി ഉപേക്ഷിച്ചെന്ന്...
15 Jan 2025 12:08 PM GMTനിലമ്പൂരില്‍ നാളെ എസ്ഡിപിഐ ഹര്‍ത്താല്‍; കാട്ടാന ആക്രമണത്തില്‍ ആദിവാസി...
15 Jan 2025 11:53 AM GMT''അച്ചന്റേത് സമാധിയാണ്; ഹിന്ദുത്വത്തെ വ്രണപ്പെടുത്തരുത്''-മകന്
15 Jan 2025 11:35 AM GMTമോഹന്‍ ഭാഗവതിന്റെ പരാമര്‍ശം രാജ്യദ്രോഹം: രാഹുല്‍ ഗാന്ധി
15 Jan 2025 11:34 AM GMTഇനി മേലില്‍ ജുഡീഷ്യറിയോട് കളിക്കരുത്: ബോബി ചെമ്മണൂരിന് ഹൈക്കോടതിയുടെ...
15 Jan 2025 11:09 AM GMT