- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യ-മാലിദ്വീപ് കാര്ഗോ ഫെറി സര്വീസ് ആരംഭിക്കുന്നു;കൊച്ചിയില് നിന്ന് മാലിദ്വീപിലേക്ക്ആദ്യ ചരക്കുകപ്പല് 22ന് പുറപ്പെടും
20ന് തൂത്തുക്കുടിയില് നിന്ന് ആദ്യ കപ്പല്.22ന് കൊച്ചിയിലും 26ന് മാലിദ്വീപിലുമെത്തുംപ്രതിമാസം മൂന്നു സര്വീസുകള് വരെ.കയറ്റുമതി ഇറക്കുമതി മേഖലയില് പുതിയ സാധ്യത തുറക്കും.എല്ലാ മാസവും രണ്ടോ മൂന്നോ സര്വീസുകള് ഉണ്ടാകും.

കൊച്ചി: കൊച്ചിയില് നിന്നും മാലിദ്വീപിലേക്ക് കാര്ഗോ ഫെറിസര്വീസ് ആരംഭിക്കുന്നു. സെപ്തംബര് 20ന് ഫെറി സര്വീസിന്റെ ഉദ്ഘാടനം നടക്കും. 20ന് തൂത്തുക്കുടിയില് നിന്ന് പുറപ്പെടുന്ന കപ്പലിന് 22ന് കൊച്ചി തുറമുഖത്ത് സ്വീകരണം നല്കും.സെപ്തംബര് 26ന് കപ്പല് മാലിയിലെത്തിച്ചേരും. ഒക്ടോബര് ഒന്നിന് മാലിദ്വീപില് നിന്ന് മടങ്ങും. എല്ലാ മാസവും രണ്ടോ മൂന്നോ സര്വീസുകള് ഉണ്ടാകും.ഫെഡറേഷന് ഓഫ് ഇന്ത്യന് ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്ഡ് ഇന്ഡസ്ട്രി (ഫിക്കി) സംഘടിപ്പിച്ച വെര്ച്വല് കോണ്ഫറന്സില് കേന്ദ്ര വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി അമിത് നാരംഗ് ആണ് പുതിയ ഫെറി സര്വീസ് പ്രഖ്യാപിച്ചത്. ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള സാമ്പത്തികവും രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന കാല്വെപ്പാണ് പുതിയ ഫെറി സര്വീസെന്ന് അമിത് നാരംഗ് പറഞ്ഞു.
രണ്ടു രാജ്യങ്ങളിലെയും ബിസിനസ് സമൂഹങ്ങള്ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നോര്ത്ത് മാലിദ്വീപിലെ കുല്ദുഫുഷി ദ്വീപിലും കപ്പല് അടുപ്പിക്കുന്നതിനെക്കുറിച്ച് ആലോചന നടക്കുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.അയല്രാജ്യങ്ങളുമായുള്ള ബന്ധങ്ങള് ശക്തിപ്പെടുത്തുന്നതിനുള്ള ചുവടുവെപ്പുകളുടെ ഭാഗമാണ് കപ്പല് സര്വീസെന്ന് മാലിദ്വീപിലെ ഇന്ത്യന് ഹൈക്കമ്മീഷണര് സുന്ജയ് സുധീര് പറഞ്ഞു. ഇന്ത്യ- മാലിദ്വീപ് ഫെറി സര്വീസിനുള്ള ധാരണാപത്രം 2019ല് ഇന്ത്യന് പ്രധാനമന്ത്രിയും മാലിദ്വീപ് പ്രസിഡന്റും തമ്മില് ഒപ്പുവെച്ചിരുന്നു. ഇരുരാജ്യങ്ങള്ക്കുമിടയില് ചെലവു കുറഞ്ഞ ബദല് ചരക്കുഗതാഗതം പ്രോല്സാഹിപ്പിക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.കണ്ടെയ്നര് കം ബള്ക്ക് വെസലായിരിക്കും മാലിദ്വീപിലേക്ക് സെപ്തംബര് 20ന്് കന്നിയാത്ര നടത്തുകയെന്ന് ഷിപ്പിംഗ് കോര്പറേഷന് ഓഫ് ഇന്ത്യ സി എം ഡി എച്ച് കെ ജോഷി അറിയച്ചു.
10 മുതല് 12 ദിവസം വരെയാണ് മാലിദ്വീപലേക്കും തിരിച്ചുമുള്ള യാത്രക്ക് കണക്കാക്കുന്നത്. ഇലക്ട്രിക്കല് മെഷീനറി, ഫര്ണീച്ചര്, ടോയ്ലറ്റ് ഫിറ്റിംഗ്സ്, ഫാര്മസ്യൂട്ടിക്കല്സ്, ഇരുമ്പുരുക്ക് നിര്മാണ സാമഗ്രികള്, ഹോം അപ്ലയന്സസ്, പഴം പക്കക്കറി അടക്കമുള്ള ഭക്ഷണ സാമഗ്രികള് തുടങ്ങിയവ മാലിദ്വീപിലേക്ക് കയറ്റുമതി ചെയ്യാന് സാധിക്കുമെന്ന് സി എം ഡി അറിയിച്ചു.കൊച്ചിയില് നിന്ന് മാലിദ്വീപിലേക്കും തിരിച്ചും പുതിയ കയറ്റുമതി ഇറക്കുമതി സാധ്യത തുറക്കുന്നത് കേരളത്തിന്റെ വാണിജ്യ മേഖലക്ക് ഏറെ ഗുണകരമാകുമെന്ന് കൊച്ചിന് പോര്ട്ട്ട്രസ്റ്റ് ചെയര്പേഴ്സണ് ഡോ. എം ബീന പറഞ്ഞു. ഷിപ്പിംഗ് മന്ത്രാലയ ഡയറക്ടര് ടി ജയശീലന്, തൂത്തുക്കുടി വി ഒ സി പോര്ട്ട് ചെയര്മാന് ടി കെ രാമചന്ദ്രന് എന്നിവരും കോണ്ഫറന്സില് പങ്കെടുത്തു.ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള കയറ്റിറക്കുമതി ബന്ധം ശക്തിപ്പെടുത്തുന്നതിന് മാലിദ്വീപിലെ ഇന്ത്യന് ഹൈക്കമ്മീഷന്റെ നിര്ദേശാനുസരണം ഫിക്കി നടത്തിയ സാധ്യതാ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കപ്പല് സര്വീസിന് അന്തിമരൂപമായത്.
RELATED STORIES
സെക്രട്ടേറിയറ്റ് പടിക്കലേക്ക് സ്കൂള് പാചകത്തൊഴിലാളികളും; സമരം നാല്,...
3 April 2025 5:16 AM GMTപരപ്പനങ്ങാടിയിൽ ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മക്കെതിരേ ആക്രമണം
3 April 2025 3:26 AM GMTപോലിസ് സ്റ്റേഷനില് ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവം;...
2 April 2025 10:52 AM GMTകൊടിഞ്ഞി ഫൈസല് വധം; കേസ് ഡയറിയുള്പ്പെടെയുള്ള തെളിവുകളുടെ പരിശോധന...
2 April 2025 9:52 AM GMTലഹരിയുടെ പിടിയില് താരങ്ങളും; ശ്രീനാഥ് ഭാസിക്കും ഷൈന് ടോം...
2 April 2025 9:42 AM GMTചെരുപ്പടി മലയില് ചുള്ളിപ്പറ സ്വദേശിയായ യുവാവിനെ മരിച്ച നിലയില്...
2 April 2025 8:37 AM GMT