- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഫോൺ വിവാദം: ആരോപണം ഉന്നയിച്ച കോടിയേരി മാപ്പ് പറയണമെന്ന് ചെന്നിത്തല
ഐ ഫോൺ വിവാദത്തിൽ തന്നെ ക്രൂശിക്കാൻ കോടിയേരി ശ്രമിച്ചു. മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടിയുമായി താൻ മുന്നോട്ട് പോകു
തിരുവനന്തപുരം: ഐഫോൺ വിവാദത്തിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ നിലപാട് മാറ്റിയ സാഹചര്യത്തിൽ തനിക്കെതിരെ ആരോപണം ഉന്നയിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുബായിൽ പോയപ്പോൾ തനിക്കും ഭാര്യയ്ക്കുമായി താൻ രണ്ട് ഐഫോണുകൾ കാശ് കൊടുത്ത് വാങ്ങിയിട്ടുണ്ടെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിൽ താൻ ഉറച്ചു നിൽക്കുകയാണ്.
ഐ ഫോൺ വിവാദത്തിൽ തന്നെ ക്രൂശിക്കാൻ കോടിയേരി ശ്രമിച്ചു. മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടിയുമായി താൻ മുന്നോട്ട് പോകുമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയെന്നും ചെന്നിത്തല ആരോപിച്ചു. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംഗീത നാടക അക്കാദമി സർക്കാർ പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഐ ഫോണുകളുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് പറഞ്ഞ കാര്യങ്ങൾ മാത്രമെ അറിയാവൂയെന്നും ഫോൺ ആർക്കൊക്കെയാണ് വിതരണം ചെയ്തതെന്ന് നേരിട്ട് അറിയില്ലെന്നും സന്തോഷ് ഈപ്പൻ വിജിലൻസിന് മൊഴി നൽകിരുന്നു. സ്വപ്ന ആവശ്യപ്പെട്ടതനുസരിച്ച് ഐ ഫോണുകൾ താൻ വാങ്ങി നൽകിയിയെന്നും അത് രമേശ് ചെന്നിത്തല അടക്കമുള്ളവർക്കാണ് നൽകിയതെന്നും നേരത്തെ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സന്തോഷ് ഈപ്പൻ പറഞ്ഞിരുന്നു. ഈ നിലപാടാണ് വിജിലൻസ് ചോദ്യം ചെയ്തപ്പോൾ അദ്ദേഹം മാറ്റിയത്.
RELATED STORIES
അന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില്‍ യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT