- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തനിക്കാരും ഇതുവരെ ഐ ഫോൺ തന്നിട്ടില്ല, ആരിൽ നിന്നും സ്വീകരിച്ചിട്ടുമില്ല: ചെന്നിത്തല
ഇനി എനിക്ക് വേണ്ടി ആരെങ്കിലും ഫോൺ വാങ്ങി അടിച്ചുകൊണ്ടുപോയോയെന്ന് എനിക്കറിയില്ല. ഇതിനെ നിയമപരമായി നേരിടാൻ പോകുകയാണ്.

തിരുവനന്തപുരം: നാട്ടിൽ തനിക്കാരും ഇതുവരെ ഐ ഫോൺ തന്നിട്ടില്ലെന്നും ആരിൽ നിന്നും ഐ ഫോൺ സ്വീകരിച്ചിട്ടുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുബായിൽ പോയ സമയത്ത് വിലകൊടുത്ത് എനിക്കും എന്റെ ഭാര്യയ്ക്കും വാങ്ങിച്ചിട്ടുണ്ട്. അല്ലാതെ എന്റെ കൈയിൽ വേറെ ഐ ഫോണില്ലെന്നും ചെന്നിത്തല പറഞ്ഞു. സ്വപ്ന സുരേഷ് ആവശ്യപ്പെട്ടത് അനുസരിച്ച് അഞ്ച് ഐ ഫോൺ വാങ്ങി നൽകിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർക്ക് അത് സമ്മാനമായി നൽകിയെന്നുമുള്ള യൂണിടാക് എംഡിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇതൊക്കെ വെറും ചീപ്പായ കാര്യമാണ്. അഭിഭാഷകനായ ആസിഫലിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ഈ പറയുന്ന സന്തോഷ് ഈപ്പനെ ഞാൻ കണ്ടിട്ടില്ല. എനിക്ക് ഫോൺ തന്നിട്ടുമില്ല. ഞാൻ ആകെ ചെയ്തത് ആ പരിപാടിക്ക് പോയതാണ്. ആകെ എനിക്ക് ഒരു ഷാൾ തന്നു. അത് അവിടെയുള്ള ഒരാൾക്ക് കൊടുക്കുകയും ചെയ്തു. അതല്ലാതെ എനിക്ക് ആരും ഫോൺ തന്നിട്ടില്ല. ഇനി എനിക്ക് വേണ്ടി ആരെങ്കിലും ഫോൺ വാങ്ങി അടിച്ചുകൊണ്ടുപോയോയെന്ന് എനിക്കറിയില്ല. ഇതിനെ നിയമപരമായി നേരിടാൻ പോകുകയാണ്.
യുഎഇ ദിനത്തിൽ മുഖ്യമന്ത്രിയാണ് പങ്കെടുക്കാറ്. രണ്ട് വർഷം ഞാൻ പോയിട്ടില്ല. ഇത്തവണ വരണമെന്ന് അവർ നിർബന്ധിച്ച പ്രകാരമാണ് പോയത്. രാജഗോപാൽ, വിജയകുമാർ ഉൾപ്പടെയുള്ളവർ അവിടെയുണ്ടായിരുന്നു. വന്നവർക്കെല്ലാം അവർ കൂപ്പൺ കൊടുത്തിരുന്നു. അതിൽ നറുക്കെടുപ്പിൽ ആർക്കൊക്കെയാണ് സമ്മാനം കിട്ടിയതെന്ന് അറിയില്ല. നറുക്കെടുപ്പിൽ ചിലർക്ക് സമ്മാനം കൊടുക്കണമെന്ന് പറഞ്ഞു. വിശന്ന കുട്ടി മണ്ണ് തിന്ന സംഭവം അറിഞ്ഞ് അവിടെ പോകണമെന്ന് വിഎസ് ശിവകുമാർ അറിയിച്ചത് അനുസരിച്ച് അങ്ങോട്ട് പോകാൻ ഒരുങ്ങുമ്പോഴാണ് നറുക്കെടുത്തവർക്ക് സമ്മാനം നൽകണമെന്ന് പറഞ്ഞത്. ഏതായാലും ഫോൺ എന്നല്ലേ പറഞ്ഞുള്ളൂ, സ്വർണമെന്ന് പറഞ്ഞില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
വഖ്ഫ് നിയമ ഭേദഗതി ചോദ്യം ചെയ്ത് സമസ്ത സുപ്രിം കോടതിയില്‍
6 April 2025 7:48 AM GMT''മുസ്ലിം ലീഗുകാര്‍ വര്‍ഗീയവാദികള്‍;മലപ്പുറത്ത് ഈഴവ സമുദായത്തിന് ഒരു...
6 April 2025 7:00 AM GMTശരീരത്തില്‍ സൂക്ഷിച്ച 51 ഗ്രാം എംഡിഎംഎയുമായി മൂന്നുപേര്‍ അറസ്റ്റില്‍
6 April 2025 4:43 AM GMTകര്‍മ ന്യൂസ് എംഡി പിടിയില്‍; തിരുവനന്തപുരം വിമാനത്താവളത്തില്‍...
6 April 2025 4:37 AM GMTസംസ്ഥാനത്ത് വേനല്‍ മഴ തുടരും; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
6 April 2025 3:33 AM GMTആന്റണി പെരുമ്പാവൂരിനും ആദായ നികുതിവകുപ്പിന്റെ നോട്ടീസ്
6 April 2025 2:36 AM GMT