- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വയം വിരമിക്കാൻ സമ്മർദ്ദമില്ല; ഫോറൻസിക് ലബോറട്ടറി ഡയറക്ടറുടെ അപേക്ഷ ലഭിച്ചത് ജൂൺ 23നെന്ന് ഡിജിപിയുടെ ഓഫീസ്
സ്വയം വിരമിക്കാനായി ഫോറൻസിക് ലബോറട്ടറി ഡയറക്ടറുടെ മേൽ ഏതെങ്കിലും ഓഫീസർ സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്ന് ഡിജിപിയുടെ ഓഫീസ് അറിയിച്ചു. മറിച്ചുള്ള മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതമാണ്.
തിരുവനന്തപുരം: സ്വയം വിരമിക്കാനായി ഫോറൻസിക് ലബോറട്ടറി ഡയറക്ടറുടെ മേൽ ഏതെങ്കിലും ഓഫീസർ സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്ന് ഡിജിപിയുടെ ഓഫീസ് അറിയിച്ചു. മറിച്ചുള്ള മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതമാണ്. ഫോറൻസിക് സയൻസ് ലബോറട്ടറി ഡയറക്ടർ വ്യക്തിപരമായ കാരണങ്ങളാൽ സർവീസിൽനിന്ന് സ്വയം വിരമിക്കാൻ അനുമതി തേടി 2020 ജൂൺ 23 നാണ് സംസ്ഥാന പോലിസ് മേധാവിക്ക് അപേക്ഷ നൽകിയത്. പിന്നീട് ഫോറൻസിക് സയൻസ് ലബോറട്ടറി ഡയറക്ടർ മനസ്സ് മാറ്റുകയും സർവീസിൽ തുടരുവാൻ അനുമതി നൽകണമെന്ന് അപേക്ഷിക്കുകയും ചെയ്തു.
സെക്രട്ടേറിയറ്റിൽ തീപ്പിടുത്തം ഉണ്ടാകുന്നതിന് രണ്ടു മാസം മുൻപാണ് ഫോറൻസിക് ലാബോറട്ടറി ഡയറക്ടർ സ്വയം വിരമിക്കുന്നതിന് അപേക്ഷ നൽകിയത്. സ്വയം വിരമിക്കണമെന്ന് ഏതെങ്കിലും ഓഫീസർ ഫോറൻസിക് ലബോറട്ടറി ഡയറക്ടറുടെ മേൽ സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും ഡിജിപിയുടെ ഓഫീസ് അറിയിച്ചു. സ്വയം വിരമിക്കാനായി ഫോറൻസിക് ലബോറട്ടറി ഡയറക്ടർ സംസ്ഥാന പോലിസ് മേധാവിക്ക് നൽകിയ അപേക്ഷയുടെ പകർപ്പും പുറത്തുവിട്ടു.
കേസ് അന്വേഷണത്തില്‍ വിധിനിര്‍ണായക പരിശോധന നടത്തുന്ന ഫോറന്‍സിക് സയന്‍സ് ലാബില്‍ പിടിമുറുക്കാന്‍ പോലിസ് കരുക്കൾ നീക്കുന്നതായി സൂചനകൾ പുറത്തുവന്നു. ഫോറന്‍സിക് ഡയറക്ടറായി മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ആഭ്യന്തരവകുപ്പിന് കത്ത് നല്‍കി. ശാസ്ത്രരംഗത്തെ വിദഗ്ധരെ ഡയറക്ടറായി നിയമിക്കുന്ന ചട്ടം മറികടക്കുന്നതാണ് പോലിസിന്റെ നീക്കം.
തെളിവുകള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കി കോടതിക്ക് നല്‍കുന്ന സ്വതന്ത്ര സ്ഥാപനമാണ് ഫോറന്‍സിക് ലാബ്. പരിശോധനയില്‍ ഇടപെടാന്‍ പോലിസിന് യാതൊരു അധികാരമില്ല. ജോയിന്റ് ഡയറക്ടര്‍ റാങ്കിലുള്ള ഏറ്റവും മുതിര്‍ന്ന ശാസ്ത്രഞ്ജനാണ് ഡയറക്ടറാകേണ്ടത്. ആ ചട്ടം മാറ്റി ഐജി അല്ലങ്കില്‍ ഡിഐജി റാങ്കിലുള്ള പോലിസ് ഉദ്യോഗസ്ഥനെ ഡയറക്ടറാക്കണമെന്നാണ് ഡിജിപിയുടെ ആവശ്യം. നിലവിലെ ഡയറക്ടര്‍ സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയിട്ടുണ്ട്. അതിന് ശേഷമുള്ള ശാസ്ത്രഞ്ജര്‍ക്കൊന്നും പ്രവൃത്തി പരിചയമില്ലെന്ന കാരണം പറഞ്ഞാണ് ഡിജിപിയുടെ കത്ത്.
ഏതാനും മാസം മുന്‍പ് ചരിത്രത്തിലാദ്യമായി പോലിസുകാരെ ലാബിനുള്ളില്‍ ഡിജിപി നിയമിച്ചിരുന്നു. പോലിസിന് അധികാരമില്ലാത്ത ലാബില്‍ നിയന്ത്രണം ഏറ്റെടുക്കാനുള്ള തുടക്കമാണ് ആ നിയമനമെന്ന് ആക്ഷേപം അന്നേ ഉയര്‍ന്നിരുന്നു. എന്നാല്‍ പോലിസുകാര്‍ ഡയറക്ടറായാലും ഭരണനിര്‍വഹണത്തിലല്ലാതെ, പരിശോധനയില്‍ ഇടപെടില്ലെന്നാണ് ഡിജിപി പറയുന്നത്.
RELATED STORIES
ഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTകാനഡയില്‍ കാലുകുത്തിയാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ്...
22 Nov 2024 9:46 AM GMTനാഷണൽ ലീഗിൻ്റെ വഖ്ഫ് സമ്മിറ്റ് കോഴിക്കോട് മുതലക്കുളത്ത് ഇന്ന് വൈകീട്ട്
22 Nov 2024 9:35 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMT