- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉന്നത നിലവാരത്തിലുള്ള കുമ്പഴ- അട്ടച്ചാക്കൽ- കോന്നി റോഡ് തകർക്കാനുള്ള ശ്രമം എസ്ഡിപിഐ പ്രവർത്തകർ തടഞ്ഞു
റോഡുപണിയിലെ അപാകത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിന് പരാതി നൽകാൻ എസ്ഡിപിഐ കോന്നി മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
കോന്നി: ഉന്നത നിലവാരത്തിൽ ടാറിങ് നടത്തിയ കുമ്പഴ - അട്ടച്ചാക്കൽ - കോന്നി റോഡ് നവീകരണത്തിൻ്റെ പേരിൽ തകർക്കാനുള്ള ശ്രമം എസ്ഡിപിഐ പ്രവർത്തകർ തടഞ്ഞു. ബിഎം ആൻ്റ് ബിസി ഉന്നത നിലവാരത്തിൽ ടാർ ചെയ്തിരുന്ന റബറൈസ്ഡ് റോഡിന് മുകളിലൂടെ പഴയ നിലവാരത്തിലുള്ള ടാറിങ് നടത്തി വലിയ ക്രമക്കേട് നടത്താനുള്ള ശ്രമമാണ് തടഞ്ഞത്. ഇന്നു രാവിലെ 11.30ഓടെ അട്ടച്ചാക്കൽ ജങ്ങ്ഷനിലായിരുന്നു സംഭവം. റോഡ് നവീകരണത്തിലെ അപാകത ചൂണ്ടിക്കാട്ടിയ എസ്ഡിപിഐ പ്രവർത്തകർ നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞു. ഇതേത്തുടർന്ന് സ്ഥലം എംഎൽഎ കെ യു ജനീഷ് കുമാർ സ്ഥലത്തെത്തി ഓവർസീയറുമായി ചർച്ച നടത്തി നിലവിലുള്ള പണികൾ നിർത്തിവയ്ക്കാൻ നിർദേശം നൽകി. ഒറ്റ ലെയർ ടാറിങ് ഒഴിവാക്കി രണ്ട് ലെയർ നടത്താനും നിർദ്ദേശം നൽകി.
എന്നാൽ സ്ഥലത്തെത്തിയ പിഡബ്ല്യുഡി ഉദ്യോഗസ്ഥ റസീനയുടെ നേതൃത്വത്തിലുള്ള സംഘം എംഎൽഎയുടെ വാക്ക് ധിക്കരിച്ച് വീണ്ടും പണികളുമായി മുന്നോട്ടു പോകാൻ ശ്രമിച്ചെങ്കിലും എസ്ഡിപിഐ പ്രവർത്തകർ തടഞ്ഞു. തുടർന്ന് പ്രതിഷേധക്കാരുമായി ചർച്ച നടത്തിയ സംഘം നിലവിൽ തുടരുന്ന നവീകരണ പ്രവർത്തനം പൂർണമായും ഒഴിവാക്കി കുഴികൾ മാത്രമുള്ള ഭാഗങ്ങൾ നികത്തി ബലപ്പെടുത്തി ടാറിങ് നടത്താമെന്ന ഉറപ്പ് നൽകിയതോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. ഒരു കോടി രൂപയുടെ നിർമാണ പ്രവർത്തനമാണ് റോഡിൽ നടത്തുന്നത്. പകുതിയിലേറെ ടാറിങ് നടന്നിട്ടും ക്രമക്കേട് അറിഞ്ഞില്ലെന്ന എംഎൽഎയുടെ വാദം സംശയകരമാണ്. ഈ സാഹചര്യത്തിൽ റോഡുപണിയിലെ അപാകത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിന് പരാതി നൽകാൻ എസ്ഡിപിഐ കോന്നി മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. പ്രതിഷേധത്തിന് മണ്ഡലം സെക്രട്ടറി ഷാജി ആനകുത്തി, മണ്ഡലം കമ്മിറ്റിയംഗങ്ങളായ സബീർ, സുധീർ, അജ്മൽ, ജോജാൻ നേതൃത്വം നൽകി.
RELATED STORIES
പെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, കെ വി...
3 Jan 2025 7:13 AM GMTഗുരു ദര്‍ശനം: മുഖ്യമന്ത്രിയുടെ നിരീക്ഷണം സ്വാഗതാര്‍ഹം: സി പി എ ലത്തീഫ്
3 Jan 2025 7:01 AM GMTഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യ; രണ്ട് ബാങ്കുകളിലായി ഒരു...
3 Jan 2025 6:33 AM GMTപാലക്കാട് ബിജെപി ജില്ലാ കമ്മിറ്റി അംഗം വികസന മുന്നണിയില്‍ ചേര്‍ന്നു
3 Jan 2025 5:55 AM GMTകായംകുളം എംഎല്‍എയുടെ മകനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം...
3 Jan 2025 5:11 AM GMTതുഞ്ചന്‍പറമ്പ് വര്‍ഗീയവാദികളുടെ കൈയില്‍ അകപ്പെടാതിരിക്കാന്‍ കാരണം...
3 Jan 2025 4:14 AM GMT